ഗോൾഡ് : Not Exactly Fool’s Gold, As Social Media Would Have You Believe.

പ്രൈമിൽ ഗോൾഡ് കണ്ട് ആസ്വദിച്ച ശേഷം ജിജ്ഞാസാഭരിതമായ എന്റെ മനസ്സ് പുത്രനോട് മന്ത്രിച്ചു …”മാപ്പ് …മാപ്പ് …മാപ്പ് “

“രണ്ട് മാപ്പ് മതിയടെയ് “…കൂടെയിരുന്നു കണ്ട ഭാര്യ.

പൊതുവെ കണ്ട അഭിപ്രായങ്ങളിലൊക്കെ കണ്ട പടം ഇപ്പോ മോശം ആവും ഇപ്പോ മോശം ആവും എന്നും പറഞ്ഞു കണ്ടു ഒടുവിൽ ഏകദേശം മുക്കാൽ ഭാഗമായപ്പോൾ നമ്മുടെ തന്നെയൊക്കേ ഏകദേശം തരംഗദൈർഖ്യമുള്ള ഒന്ന് രണ്ടു പേരോട് ചോദിച്ചപ്പോ അവർക്കും സമാനാഭിപ്രായം. (no innuendos intended) . ഈ ഡയറക്ർമാർ ഒക്കെ പറയുന്നതിലും കാര്യമുണ്ട് എന്ന് അവരിൽ ചിലരൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്‌തെന്ന് ഇവിടെ അറിയിച്ചു കൊള്ളട്ടെ…

പണ്ട് മറ്റേ പുള്ളി പുഴവെള്ളത്തിൽ ചാരം കലക്കുന്നതു ഒന്ന് കണ്ടു കളയാം എന്ന് പറഞ്ഞത് പോലെ ഇത്രേം പോരായ്മകൾ നിറഞ്ഞ പടത്തിൽ എന്തേലും ഗോൾഡ് ഉണ്ടോ എന്ന് തപ്പിക്കളയാം എന്ന ചിന്തയോടെയാണ് പടം കാണാൻ തീരുമാനിച്ചത്. അപ്പൊ പറഞ്ഞ പോലെ ദിപ്പോ മോശമാവും ദിപ്പോ മോശമാവും എന്ന് ഓർത്തോർത്തു ക്ളൈമാക്സ് എത്തി. ദോഷം പറയരുതല്ലോ മോശം ആവും എന്ന് പ്രതീക്ഷിച്ച ക്ളൈമാക്‌സും എനിക്ക് അത്ര മോശമായി തോന്നിയില്ല.

നേരം പോലെ serendipity തന്നെ ഇവിടെയും പുത്രൻ വിഷയമാക്കിയിരിക്കുന്നത്. നേരം തമിഴ് നാട്ടിൽ നടക്കുന്നത് കൊണ്ടാണോ അതിലെ പല കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങളെയും മലയാളികളായ നമ്മൾ സ്വീകരിച്ചത് ? നേരം കേരളത്തിലായിരുന്നെങ്കിൽ സംഭവങ്ങളും കഥാപാത്രങ്ങളും പൂർണമായി യുക്തിയിലൂന്നിയിരിക്കണം എന്ന് നമ്മൾ വാശിപിടിക്കുമായിരുന്നോ ? ഏയ് .. നമ്പ്യാരെയും പാവനായിയെയും ഒക്കെ സ്വീകരിച്ചവരാണല്ലോ നമ്മൾ . അവിടെ ഇത് പോലെ പെട്ടിയിയും കൊണ്ടാണോ പ്രൊഫെഷണൽ കില്ലർ വരുന്നതെന്ന് ആരും ചോദിച്ചില്ലല്ലോ… ചിലപ്പോ അന്ന് ചോദിച്ചു കാണും. അന്ദാസ് അപ്‌നാ അപ്‌നാ കണ്ടാസ്വദിച്ച ഞാൻ ഗോൾഡ് കണ്ടാസ്വദിക്കാതിരിക്കാനുള്ള സാധ്യതയും കുറവാണ് എന്നതും ഒരു സത്യമാണ്. ടെനട് കണ്ടു നോളന്റടത്തു ആരും ലോജിക് ചോദിച്ചു പോയതായി കണ്ടില്ല. ഇനി അഥവാ മെമെന്റോയും പ്രെസ്റ്റിജ്ഉം ബാറ്റ്മാൻ ട്രിലോജിയും ഒക്കെ ചെയ്‌തു ടെനെട്ടും ഇൻസെപ്‌ഷനും പോലുള്ള ഹൈ കൺസപ്റ്റ് പടങ്ങൾ ഒക്കെ ചെയ്യാനുള്ള അവകാശം നോളൻ നേടിയെടുത്തെങ്കിൽ ഈ കൊച്ചു കേരളത്തിൽ നേരവും പ്രേമവും എടുത്ത പുത്രന് ഗോൾഡുമെടുക്കാം.
നോളനേയും പുത്രനേയും താരതമ്യം ചെയരുതെന്നാണെങ്കിൽ ഡമ്പ് ആൻഡ് ഡമ്പർ തൊട്ടു ഇങ്ങോട്ടുള്ളതും അതിനു മുന്നെയുള്ളതുമായ സകല നോ ബ്രെയിനർ കോമഡികളെയും ഇവിടെ തള്ളിപറയേണ്ടിവരും. ഒരു diluted, no blood – no gore take, on the lines of vintage Guy Ritchie or Tarantino themes പോലെ തോന്നി ഗോൾഡ്. ലോക്ക് സ്റ്റോക്ക് – ട്രൂ റൊമാൻസ് – പൾപ് ഫിക്ഷൻ… chance… serendipity…ഒക്കെ മുന്നോട്ടു കൊണ്ട് പോകുന്ന കഥകൾ.

ആദ്യത്തെ കുറച്ച് സീനുകളിൽ വണ്ടി ഹാൻഡ്ബ്രേക്ക് ഇടാത്തതാണോ അതോ തല കറങ്ങുന്നതാണോ എന്ന ഒരു ചെറിയ ആശയകുഴപ്പം ഉണ്ടായതോഴിച് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായതുമില്ല. താദാത്മ്യം പ്രാപിച്ചതാവാം.ആവാം.
കണ്ട അഭിപ്രായങ്ങൾ കാരണമായിരിക്കാം ജോഷി പോലീസുകാർ വീട്ടിലെത്തുന്ന മുന്നേ ആദ്യമെടുത്ത സ്പീക്കർ തിരിച്ചു വെക്കാൻ വ്യഗ്രതപ്പെടുന്ന രംഗം പൂർണമായി ആസ്വദിക്കുന്നതിൽ നിന്ന് എന്നെ പിന്നോട്ട് വലിക്കുന്നത് പോലെ ഒരു തോന്നൽ ഉണ്ടായിരിന്നു. തീരെ നിസ്സാരമായ സംഭവങ്ങളിൽ നിന്ന് drama അല്ലെങ്കിൽ ഉദ്വോഗം ജനിപ്പിക്കാൻ ഉള്ള പുത്രന്റെ കഴിവാണ് അവിടെ ഞാൻ കണ്ടതും അറിയാതെ ആസ്വദിച്ചതും. വീട്ടുകാർ കേറി വരുമ്പോ പുസ്തകം ഒളിപ്പിക്കുന്നതും ചാനൽ മാറ്റുന്നതും ഒരു പക്ഷെ ഓർമ്മ വന്നതുകൊണ്ടായിരിക്കാം.
സിനിമ മൊത്തത്തിൽ നിലനിൽക്കുന്നതും പുത്രന്റെ ഈ കഴിവിൽ തന്നെയാണ്. അത് കൊണ്ട് തന്നെ ഈ സിനിമക്ക് ലഭിച്ച പ്രതികരണങ്ങൾ ഒരു ഫിലിംമേക്കർ എന്ന നിലയിൽ പുള്ളിയുടെ കഴിവുകൾക്ക് ഒരു അളവുകോലേ അല്ല.
തന്നെ തന്നെ പാട്ടിൽ ശ്രെദ്ധിച്ചത് വളരെ സാധരണമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ആകർഷകമായ വേഷങ്ങളും ചുവടുകളുമാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ചിത്രീകരിച്ച ഒരു ഓടിടി ലക്ഷ്യം വെച്ച ഒരു ചിത്രം പോലെയും തോന്നി. പിഴവുകൾ ഇല്ലാ എന്നല്ല. റോഷാക്കിൽ കണ്ട ഗൗരവക്കാരൻ ജഗദിഷ് തുടക്കത്തിൽ ഗോൾഡിൽ ഇരുന്ന് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് കണ്ടപ്പോൾ അല്പം അരോചകമായി തോന്നിയിരുന്നു. കൃത്യമായി പറയാൻ പറ്റാത്ത എന്തോ ഒരു കുഴപ്പം മല്ലിക സുകുമാരന്റെ കഥാപാത്രം പോലീസുകാർക്ക് ചായയും ഉപ്പേരിയും വടയും കൊടുക്കുന്ന രംഗങ്ങളിലെ സംഭാഷണങ്ങളിൽ തോന്നി. പക്ഷെ പ്രിത്വിരാജിന് പുട്ടും കടലയും കൊടുക്കുന്ന സീനിലോ ട്രെഷറിനെ കുറിച്ച് ഉപദേശിക്കുന്ന സീനിലോ അത് തോന്നിയതുമില്ല. ഇതേ കുഴപ്പം ശാന്തി കൃഷ്ണയുടെ സീനുകളിലും തോന്നിയിരുന്നു. ലാലു അലെക്സിന്റെയോ ഷമ്മി തിലകന്റെയോ ചെമ്പന്റെയോ ബാബുരാജിന്റെയോ സുധീഷിന്റെയോ പ്രേംകുമാറിന്റെയോ സുരേഷ് കൃഷ്ണയുടെയോ സൈജു കുറിപ്പിന്റെയോ ഷറഫുദ്ദിന്റെയോ എന്തിന് അജ്മലിന്റെയോ റോഷന്റേയോ പുത്രന്റെയോ സീനുകളിൽ പോലും ഈ പറഞ്ഞ കുഴപ്പം തോന്നിയില്ല. ഇപ്പോ ഏകദേശം പടം മൊത്തം ആയില്ലേ ? ഏറ്റവും ചിരിച്ചത് വിനയ് ഫോർട്ടിന്റെ ഫോൺ വാങ്ങലിനു തന്നെ.
പടം കണ്ടു ഇഷ്ടപെട്ടില്ലെന്നും ഇതെന്ത് കോപ്പെന്നുമൊക്കെ പറഞ്ഞ പോലെ ഇതും ഒരു അഭിപ്രായം മാത്രമായി കണ്ടാൽ മതി. ഭരണഘടന മാറ്റി എഴുതിയത്‌ ഒന്നുമല്ലലോ.

All said and done and watched,
Gold certainly didn’t deserve the backlash it received and the fact remains that Alphone Puthren was, is and will remain the original disruptor in the Malayalam film industry.

#Gold

Cold Case : Lost Opportunity .

spoilers !

Given Prithviraj’s obsession with all
things occult, the supernatural element was hardly surprising. He can deny it all he wants but from Christopher Moriarty to Illuminati, the recurring themes in his films tells us that he’s no different from any other 90s kid who’s read his share of popular english fiction or watched TV shows and movies from the Cable TV era. The trailer looked like the film was trying too many things, at least to me and that is exactly how it turned out to be too. They should have stuck to the police procedural genre and would have maybe even made a worthy successor to Yavanika, though even the very mention of these two films in a single sentence could be considered blasphemy.

The only time Prithviraj lost his scorn on screen was when he was around Alencier, I felt. Except for Lakshmipriya Chandramouli, everyone else looked totally out of their elements, especially when it came to lip synch. Aditi Balan behaved around the child like she was adopted, I thought, chemistry was non existent. The pandemic must have definitely contributed to the disintegration of the director’s original vision and design for the film I presume and he deserves the benefit of the doubt here. The movie did come into its own when it got to the forensic scenes and it sounded like the makers had done their bit of research. I was particularly impressed by the detailing into the DNA test types, something that I had taken note of in that stellar procedural on Netflix, Unbelievable.

Coming to the “pièce de résistance” of the film, if you were okay with Johnny Depp transferring his conscience onto a mainframe, what’s a refrigerator anyway. But have to admit that the climax was unintentionally funny too. And why do high ranking police officers on screen throw about fancy phrases like “ pandoras box” totally out of context, just for the heck of it. Looks like Prithviraj still has a hangover of his “Fountainhead” days, if you know what I’m talking about. And who makes these fancy PowerPoint presentations in the police station, I’m curious. Another lost opportunity and this article about the incident that most probably served as an inspiration might drive home that point.

https://www.onmanorama.com/news/kerala/2018/03/22/how-kochis-holmes-nailed-concrete-barrel-murderer-with-screw.html

And personally i feel that everything that went wrong with Adam Joan is what went wrong with Cold Case too. Tracing back my thoughts on Adam Joan here, and I’ve been rather vicious I admit.

https://gopakumarpurushothaman.com/2017/09/16/adam-joan-the-review/

coldcase

Lucifer : When Personal Propaganda Takes A Ride On Unparalled Popularity.

Lucifer was destined and designed to be disruptive right from the day it was announced for reasons more than one. To put the origins of the title into context, everything about the film was biblical and on the opening day as well as the days leading upto it, the mass hysteria that it kicked up could be described aptly with no other word. A popular mainstream actor who in the past was the brunt of jokes for his views and opinions that were more or less alien to Malayalam Cinema was making his directorial debut with the biggest box office star in Kerala in a film penned by a script writer known for his ability to cook up complex tales and to irk, mock and insinuate too, backed by a producer whose name was eponymous with the star’s and the film was titled Lucifer. If this is not biblical in the tiny world of Malayalam Cinema, I do not know what is. Personally, as a fan who has been unapologetically yearning for the next big thing from Mohanlal on the lines of the alpha male trilogy of Devasuram, Aram Thamburan and Narasimham  or something that matched up to the quintessential anti- hero that Aadu Thoma was, Lucifer was indeed a beam of hope and I shamelessly indulged the fan in me right up to the moment I entered the hall for the evening show on the first day of the release.

When the Malayali filmgoer sits down to watch Lucifer, Murali Gopy offers a blue pill and a red pill, not much different from the ones offered to Neo by Morpheus in The Matrix. You either watch the film as a starry eyed fanboy or you watch as an unbiased observer with feet firm on the ground, who is not oblivious to the political undertones of the narrative. When you are in for the movie on the day of it’s release and can’t hold your horses, there’s no prize for guessing what pill you’d choose. I obviously chose the blue pill intended for the unflinching fan but the effects did start to fade towards the end. That the film was about politics was evident from the day the first look was released which had Mohanlal donning the khadar ,which also hinted that Murali Gopy had the UDF in his crosshairs this time around. But of course the big news was Prithviraj’s debut as a director with none other than Mohanlal. Though he was tight lipped early on, in the weeks that led up to the release, he promised a treat for the fans. Mohanlal the way he wanted to see him on the screen as a fan was Lucifer, said Prithviraj the director. And he has done exactly that. Lucifer is nothing but a walk in the museum of all things that makes Mohanlal the box office powerhouse that he is. The actor towers over the rest of the impressive cast in the role tailor made for him by Murali Gopy and envisioned almost flawlessly by Prithviraj. The man is on fire here and it’s an understatement when I say that he defies age in the action sequences. That’s not to take anything away from actors ranging from Tovino to Indrajith to Shajon to Baiju to Manju to Vivek Oberoi who holds their own in the characters that fit them like a glove. Saikumar represents the UDF and Shivaji Guruvayoor is the personification of Murali Gopy’s favorite punching bag, the Left. Prithiviraj downplays his presence to that of a glorified stuntman in his own film, which is more or less an ode by the fanboy in him to the lead actor. Prithviraj impresses with his frames, scale and style, as a director though he did falter and fumble towards the end. The “item song” stood out like a sore thumb.

The storyline is borderline over the top conspiracy theory and in a state as politically literate like Kerala, it’s a hard sell if you ask me, which is where the lead actor’s stardom that knows no bounds helps the film’s cause. Mohanlal had his first tryst with the devil in the iconic Spadikam but it was the vernacular chekuthan who found his way into the narrative there. Prithviraj’s love for the occult is more than evident and even by his standards, for a film that seemed to deal with political climate in Kerala, the choice of the title sounded a bit outlandish. It didn’t fit for some reason at least to me and though it made sense once I watched the film in whole, I have to say it was the impossible merging of two different worlds that the director and the writer tried to pull off here. Cinema is after all fiction and fiction is ultimately suspension of disbelief. Murali Gopi is no Ranjith and neither is he Renji Paniker, which is to say rousing dialogues are not exactly his forte, which is why I am willing to forgive the terrible nod to Pulp Fiction. He is but indeed a master of plots and weaver of complex tales. Even in a film that was more or less apolitical like Ee Adutha Kaalathu he unwittingly made a choice that prompted the audience to speculate up on his political allegiances. Left Right Left which followed, only helped cement the suspicions about the political agenda of his films and writing. Kammara Sambavam, which came before Lucifer was again a testimony to the fact that he had no love lost for the political leadership in Kerala, especially the Left. Past behavior, they say, is the best indicator of future behavior and that could not be more truer here, with Lucifer. At a time when the State and the Country are engulfed in election frenzy, Murali Gopy trains his guns on the two major political factions who have taken turns, albeit democratically to rule Kerala for the past 70 years or so. To me at least, most ironic was the ending note where the writer almost sneers at the Malayali for having surrendered to the two political ideologies, the left and what used to be the right. Then the audience erupted into applause. And that’s where his propaganda succeeds if you ask me, though his alternative, is conspicuous by its absence in the narrative.

Adam Joan : The Review

താങ്ക് ഗോഡ്.എല്ലാ മലയാളം പടങ്ങളും ഈ ഇടെ ആയി തുടങ്ങുന്നത് ഇങ്ങനെ ആണ്.എന്റെ അറിവിൽ അതൊരു പ്രാർത്ഥനയോ ദൈവത്തിനോടുള്ള നന്ദി പ്രകടനമോ അല്ല മറിച്ചു ഒരു ദീർഘനിശ്വാസമാണ്, എന്തോ ആപത്തിൽ നിന്ന് രക്ഷപെട്ടവരുടെ വികാരപ്രകടനം.
ഓണത്തിന് ഇറങ്ങിയ പടങ്ങളിൽ കൂട്ടത്തിൽ ഭേദം ആണെന്ന് കേട്ടിരുന്നു ആദം ജോൻ.എല്ലാ പടങ്ങൾക്കും തല വെച്ച് കൊടുക്കുന്ന ഞാൻ ഇതിനും വെച്ചില്ലേൽ ശെരി ആവില്ലലോ.അങ്ങനെ കൊണ്ട് വെച്ച് കൊടുത്തതിനു ശേഷം ഉണ്ടായ ചില ജല്പനങ്ങൾ ഇവിടെ വന്നു വാരി വിതറാൻ ഉള്ള ത്വര അടക്കാൻ ഒരു ദിവസം ഫുൾ ശ്രെമിച്ചു പക്ഷെ നടന്നില്ല. കർമ്മണ്യേ വാധികാരസ്തേ എന്നാണല്ലോ.
പടം ഹോളിവുഡ് നിലവാരത്തിൽ ആണെന്ന് ആണ് വെപ്പ്. എഴുതി പിടിപ്പിക്കുന്നത് പതിവ് പോലെ ഇംഗ്ലീഷിൽ വേണ്ട മലയാളത്തിൽ തന്നെ ആയേക്കാം എന്ന് തീരുമാനിച്ചത് കൂടുതൽ ലൈക്ക് കിട്ടുമല്ലോ എന്ന ദുരാഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.അല്ലേൽ കുറെ ലവന്മാര് കേറി വരും മനുഷ്യൻ ഉണ്ടായ കാലം തൊട്ടു അടിക്കുന്ന കുറെ ഡയലോഗുമായി .പണ്ട് കുറച്ചു ഇംഗ്ലീഷ് പറഞ്ഞു പോയെൻറെ പേരിൽ നാട്ടുകാര് സോഷ്യൽ മീഡിയയിൽ കേറി നിരങ്ങിയ ഒരു നടന്റെ പടം ആണ് ഇത് എന്നത് തികച്ചും യാദൃശ്ചികം മാത്രം.

സെവൻത് ഡേ ഇസ്‌റ ആദം ജോൻ ഇതിൽ മൂന്നിലും പൃഥ്വിരാജ് ആണ് ഹീറോ.സംവിധായകർ പുതുമുഖങ്ങളും.യു സീ ദി അയണി ഡോണ്ട് യു ?ഇങ്ങനെയുള്ള പടങ്ങളിൽ ഗോസ്റ് ഡയറക്ഷൻ പൃഥ്‌വിരാജിന്റെ വക നടക്കുന്നു എന്ന ഒരു അർബൻ ലെജൻഡ് കുറച്ചു നാളായി വട്ടം കറങ്ങുന്നുണ്ടെങ്കിലും അത് ശെരി ആയിരിക്കാം എന്നും ഇതൊക്കെ ലൂസിഫർ എന്ന മോഹൻലാൽ പ്രോജെക്ടിലേക്കുള്ള പിച്ച വെപ്പുകൾ ആണ് എന്ന് ആദം ജോൻ കൂടെ കണ്ടപ്പോൾ തോന്നാതിരുന്നില്ല.പുള്ളി ഇടപെട്ടിട്ടുണ്ടെങ്കിൽ അതൊക്കെ ആ പടങ്ങളെ സഹായിച്ചിട്ടേ ഉള്ളു എന്നും ഞാൻ വിശ്വസിക്കുന്നു.നോയർ, ഒകൾട്ട് തീമുകളോട് പുള്ളിക് ഒരു അഭിനിവേശം ഉണ്ടെന്നു തോന്നുന്നു .ചിലപ്പോൾ സ്ക്കൂളിൽ പഠിക്കുമ്പോ വായിച്ചു കൂട്ടിയ മിസ്റ്ററി നോവെൽസിന്റെ സ്വാധീനം ആയിരിക്കാം.ഈ പടത്തിന്റെ കാര്യം പറഞ്ഞാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള പ്രശ്നബാധിത പ്രദേശങ്ങളിൽ കുട്ടികളുടെ മരണങ്ങൾ നിത്യസംഭവങ്ങൾ ആവുകയും അതിനെ collateral damage ആയി കാണുന്ന ഭരണകൂടങ്ങളും ഭരണാധികാരികളും രാഷ്ട്രീയക്കാരും നിഷ്പക്ഷ നിരീക്ഷകരും മാധ്യമങ്ങളൂം നയിക്കുന്ന ഈ കാലത്തു കുറച്ചു സാത്താൻ ആരാധകരെ ഭീകരന്മാരായി ചിത്രീകരിച്ചു പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താം എന്ന ചിന്ത തികച്ചും ബാലിശമായി തോന്നുന്നു എനിക്ക്.രാവിലെ ന്യൂസ് വെച്ചാൽ കാണാം ഇതിലും ഭീകരത നിറഞ്ഞ സംഭവങ്ങൾ .അതൊക്കെ കണ്ടു പതം വന്നു ഇരിക്കുമ്പോളാണു കുങ് ഫു പഠിച്ച കുറെ ഹൈ പ്രീസ്റ്റുകൾ അന്തി കുർബാനേം കൊണ്ട് കെട്ടി എടുത്തിരിക്കുന്നത്.

ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചിട്ടു ഇൻസ്പയർ ആയി എഴുതിയ കഥ ആണെന്ന് തോന്നുന്നു.പടത്തിൽ ഏറ്റവും താല്പര്യം തോന്നിയത് ഇട്ടിക്കോരയിൽ പറഞ്ഞിട്ടുള്ള പോലുള്ള കേരളത്തിലെ ചില കുടുംബങ്ങളെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് .പക്ഷെ ഹോളിവുഡ് നിലവാരത്തിൽ എത്തിക്കാൻ ഉള്ള പടം ആയ കൊണ്ട് അതിന്റെ ഒന്നും പുറകെ അധികം പോവാതെ ബെൻസും റേഞ്ച് റോവറും മാസ്റ്റങ്ങും ഹാർലി ഡേവിഡ്സണും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കാനും ഒരു സ്ലോ മോഷൻ ഫയിറ്റ് നടത്തി കുറച്ചു മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാനും ആണ് ഡയറക്ടർ തീരുമാനിച്ചത് .പൂർണമായും ഒരു ഹോളിവുഡ് പടം ആയി മാറി മലയാളി പ്രേക്ഷകരെ alienate ചെയ്യാതിരിക്കാൻ ആണെന്ന് തോന്നുന്നു ഇടക്ക് ഒരു കൊച്ചി ഫ്ലാഷ്ബാക്ക്.കാമറയും കളർ ഗ്രേഡിങ്ങും കൊണ്ട് ഒരു സ്വീഡിഷ് അല്ലെങ്കിൽ ഡച്ച് ത്രില്ലറിന്റെ ലുക്ക് പടത്തിനു ഉണ്ടാക്കിട്ടുണ്ട് എന്നത് ശെരി തന്നെ.കഥയും ലൊകേഷനും ബ്രോഡ്‍ചർച് തൊട്ടു ഹിന്റർലാൻഡ് വരെ ഉള്ള യൂറോപ്യൻ ഷോസിനെയും ഓർമിപ്പിച്ചു.അകിര കുറൊസാവ ലോക നിലവാരം ഉള്ള പടങ്ങൾ എടുത്തത് ജപ്പാൻകാരെ യൂറോപ്പ്പിലും അമേരിക്കയിലും കൊണ്ട് പോയി പടം എടുത്തിട്ടില്ല എന്ന് കൂടി ഇവിടെ വെറുതെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.ഫോർ ഹൊറർ.

നായകൻ വില്ലനെ അവസാനം ഇടിച്ചു ഒതുക്കണം എന്ന കൺസെപ്റ്റ് ഇവിടെ വിട്ടു കളഞ്ഞിട്ടല്ല എന്നത് ഈ “ക്ലാസ്” പടത്തിന്റെ മറ്റൊരു പ്രത്യേകത ആണ്.ഈ കലാരൂപത്തെ അന്യം നിന്ന് പോകാതെ കാത്തു സൂക്ഷിച്ച അണിയറ പ്രവർത്തകരെ നന്ദിയോടെ സ്മരിക്കുന്നു.ലൂസിഫറിന് കാസനോവയുടെ അവസ്ഥ വരരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരികുന്നു.നന്ദി,സർകാസം.