എഫ് ബി ഐയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ടതും ഏറ്റവും ചെലവേറിയതും ആയിരുന്നു യൂണബോംബേറെ തേടിയുള്ള അന്വേഷണം. 17 വർഷമാണ് ഈ മെയിൽ ബോംബേറെ പിടികൂടാൻ എഫ് ബി ഐ എടുത്തത്.യൂണിവേഴ്സിറ്റി & എയർലൈൻ ബോംബർ എന്ന എഫ് ബി ഐ നാമം മീഡിയയിൽ യൂണബോംബെർ (UnA Bomber)ആയി മാറുകയായിരുന്നു.1978 തൊട്ടു 1995 വരെ യൂണബോംബെർ അമേരിക്കൻ ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തി.യൂണബോംബെർ അയച്ച 16 ബോംബുകൾ നിരപരാധികളായ മൂന്ന് പേരുടെ ജീവൻ അപഹരിച്ചു.ഇരുപത്തിമൂന്നു പേരെ പരിക്കേൽപ്പിക്കുകയും ചെയ്‌തു.ഇവരിൽ പലർക്കും അംഗവൈകല്യങ്ങൾ സംഭവിച്ചു .ഇടക്കാലത്തു കാര്യമായ വിദ്യാഭ്യാസം ഇല്ലാത്ത ഒരു എയർലൈൻ മെക്കാനിക് ആണ് യൂണബോംബെർ എന്ന നിഗമനത്തിൽ എഫ് ബി ഐ എത്തിച്ചേർന്നിരുന്നു.യൂണിവേഴ്സിറ്റി പ്രൊഫെസർമാരും എയർലൈൻ ഓഫീസുകളും വിമാനങ്ങളും ആയിരുന്ന യൂണബോംബേറുടെ സ്ഥിരം ലക്ഷ്യങ്ങൾ.ഫോറൻസിക് ലിൻഗ്യൂസ്റ്റിക്സ് എന്ന അന്ന് പൂർണത എത്താത്ത ഒരു അന്വേഷണ ശാഖയാണ് ഒടുവിൽ യൂണബോംബേറുടെ യഥാർഥ പ്രൊഫൈൽ കണ്ടെത്താൻ എഫ് ബി ആയെ സഹായിക്കുന്നത്.അമ്പത് വയസിന് മുകളിൽ പ്രായമുള്ള ശരാശരിയിലും കവിഞ്ഞ ബുദ്ധി ഉള്ള ഒരു പി എച് ഡി ഉള്ള വ്യക്തിയാണ് ബോംബർ എന്ന് എഫ് ബി ഐ ഉറപ്പിക്കുന്നത് യൂണബോംബെർ അയച്ച എഴുത്തുകളും മറ്റും വ്യാകരണത്തിനും ഭാഷക്കും വേണ്ടി പരിശോധിച്ചാണ് .
യൂണബോംബെർ അയച്ച ഇൻഡസ്ട്രിയൽ സൊസൈറ്റി ആൻഡ് ഇറ്റ്സ് ഫ്യൂച്ചർ എന്ന പ്രബന്ധം ആണ് അയാളെ കണ്ടെത്താൻ ഒരു വഴിത്തിരിവ് ആകുന്നത്.
യൂണബോംബെർ മാനിഫെസ്റ്റോ എന്ന പേരിൽ അറിയപ്പെട്ട ഈ പ്രബന്ധത്തിൽ ഉപയോഗിച്ചിരുന്ന വാക്കുകൾ 50 വയസിനു മുകളിൽ ഉള്ള ഒരാളുടെ യൗവ്വനകാലത്തു സമൂഹത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വാക്കുകൾ ആണെന്നും എഴുതിയ രീതി 1970 കു മുന്നേ ഉപയോഗിച്ചിരുന്ന പ്രബന്ധ അവതരണ ശൈലി ആണെന്നും അന്വേഷകർ കണ്ടെത്തി.എഫ് ബി അയ് ഈ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കാൻ വിമുഖത കാട്ടി ആദ്യം. എഫ് സി എന്ന് ആയിരുന്നു യൂണബോംബെർ തന്റെ കത്തുകൾ ഒപ്പിട്ടിരുന്നത്.ഇത് ഒരാളാണോ അതോ ഒരു ഗ്രൂപ്പാണോ എന്നും സംശയങ്ങൾ ഉണ്ടായിരുന്നു.അന്ന് ഉണ്ടായിരുന്ന ഇക്കോ ടെററിസ്റ് ഗ്രൂപ്പുകളുടെ ടാർഗെറ്റുകളുമായി യൂണബോംബേറുടെ ടാർഗെറ്റുകൾക്കു സാമ്യവും.
ഒരു തീവ്രവാദിക്കു വഴങ്ങുന്നതിനു തുല്യമാണ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നത് എന്ന് വിമർശനം ഉയർന്നു.പക്ഷെ യൂണിബോംബേറെ കണ്ടുപിടിക്കാൻ എഫ് ബി എയുടെ മുന്നിൽ ഉണ്ടായിരുന്ന അവസാന തുറുപ്പ് ചീട്ടായിരുന്നു മാനിഫെസ്റ്റോ പ്രസിദ്ധീകരണം. എഫ് ബി അയ് ഒടുവിൽ ന്യുയോർക് ടയിംസിലും വാഷിംഗ്‌ടൺ പോസ്റ്റിലും ഇത് പ്രസിദ്ധീകരിച്ചു.
പോസ്റ്റിൽ മാനിഫെസ്റ്റോ വായിച്ച ലിൻഡ കസിൻസ്കിക് തന്റെ ഭർത്സാഹോദരനായ ടെഡ് കസിൻസ്കിയുടെ ഭാഷയും വിശ്വാസങ്ങളുമായി സാമ്യം തോന്നുന്നു.അവർ ഭർത്താവായ ഡേവിഡിനെ മാനിഫെസ്റോ കാണിയ്ക്കുന്നു.ആദ്യം ആശയകുഴപ്പത്തിലായ ഡേവിഡ് ഒടുവിൽ എഫ് ബി ഐയെ വിവരം അറിയിക്കുന്നു .പതിനാറാമത്തെ വയസിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ കേറിപറ്റിയ ഒരു പ്രതിഭ ആയിരുന്നു റ്റെഡ് കസിൻസ്കി.ഹാർവാർഡിൽ നിന്നും ബിരുദം നേടിയ ശേഷം മിഷിഗൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1967ഇൽ ഗണിതശാസ്ത്രത്തിൽ പി എച് ഡി എടുത്തു കസിൻസ്കി .
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലീയിൽ പ്രൊഫെസ്സർ ആയ കസിൻസ്കി 1969ഇൽ ജോലി ഉപേക്ഷിച്ചു കാട്ടിൽ താൻ തന്നെ പണി കഴിപ്പിച്ച ഒരു ക്യാബിനിലേക്കു മാറുന്നു.വെള്ളവും വൈദ്യുതിയും ഇല്ലാത്ത ഈ ക്യാബിനിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു ജീവിതമാണ് കസിൻസ്കി നയിക്കാൻ ശ്രെമിച്ചതു.ഏഴ് വർഷം ഇങ്ങനെ ജീവിച്ച കസിൻസ്കി ബോംബിങ് തുടങ്ങുന്നത് തന്റെ ക്യാബിനു ചുറ്റുമുള്ള വനം റിയൽ എസ്റ്റേറ്റ് കമ്പനികൾ നശിപ്പിച്ചപ്പോഴാണ്.
സാങ്കേതികതയും വ്യവസായവത്കരണവും ആയിരുന്നു കസിൻസ്കിയുടെ ശത്രുക്കൾ.അതിന്റെ വ്യക്താക്കളായി കസിൻസ്കി കണ്ടതും ആക്രമിച്ചതും നിരപരാധികളായ മനുഷ്യരെ ആയിരുന്നു.എട്ടു ജീവപര്യന്തവുമായി ഫ്ലോറിഡയിൽ ഒരു മാക്സിമം സെക്യൂരിറ്റി ജയിലിൽ കഴിയുന്ന കസിൻസ്കി ആശയങ്ങൾ മനുഷ്യനെ കൊണ്ട് ചെയ്യിപ്പിക്കുന്ന കൊടും ക്രൂരതകളുടെ ഒരു പ്രതീകമാണ്.പാഴായിപോയ ഒരു ജന്മം.കസിൻസ്കിയുടെ വീക്ഷണങ്ങൾ ശെരി ആയിരുന്നുവെങ്കിലും അത് ലോകത്തെ അറിയിക്കാൻ അയാൾ കണ്ടെത്തിയ മാർഗം മാപ്പർഹിക്കാത്തതാണ്.യൂണബോംബെർ മാനിഫെസ്റ്റോയിലെ ആര്ട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുളള ഭാഗം ആണ് ഇത്.അന്നു അയാൾ മുന്നോട്ട് വെച്ച ആശങ്കകൾ ഒരു ഇന്ന് നമ്മൾ ചർച്ച ചെയുന്നത് ആണെന്ന് മനസില്ലാമനസോടെ നമുക്ക് സമ്മതിക്കേണ്ടി വന്നേക്കാം.