കേട്ടറിവിനേക്കാൾ വലുതാണ് മുരുഗൻ എന്ന സത്യം.സത്യം.

ഇത് വരെ ഒരു മലയാളം സിനിമക്കും കാണാത്ത അഡ്വാൻസ് ബുക്കിംഗ് ഓപ്പണിങ് ആയിരുന്നു പുലിമുരുകന്റേത് ,നവംബർ 3rd റിലീസ് ഡേറ്റ് ഉള്ള പടത്തിനു ഒക്ടോബർ 16നു നോവോ സിനിമാസ് ബുക്കിംഗ് തുടങ്ങി.സാധാരണ വീക്കെൻഡ് മാത്രം സിനിമയ്ക്ക് പോകുന്ന കൊണ്ട് വ്യാഴാച്ചയോ അതോ വെള്ളിയാഴ്ച്ച രാവിലെയോ ആണ് ബുക്ക് ചെയുന്നത്.ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടില്ല.പ്രേമത്തിനഉം കബാലിക്കും പോലും രണ്ടു ദിവസം മുന്നെയാണ് ബുക്ക് ചെയ്‌തത്‌.
ഒപ്പം കണ്ടതിന്റെ ഹാങ്ങോവറിൽ ആയിട്ടു പോലും ഇടയ്ക്കു ചില വിമർശകരെ “ഫാൻസ്‌ ” ഓൺലൈൻ കൈകാര്യം ചെയ്‌ത രീതിയും പിന്നെ ഇവമ്മാരുടെ ഒക്കെ മാത്രം ആണ് മോഹൻലാൽ എന്ന “ഫാസിസ്റ്റു” സമീപനവും ഒക്കെ കൊണ്ടു മടുത്തിട്ടു ആണെന്ന് തോന്നുന്നു ആദ്യത്തെ ആവേശം ഒക്കെ കെട്ടു അടങ്ങിയിരുന്നു.ഇന്ന് വൈകിട്ടു വരെ ബുക്കിംഗ് പേജിൽ കേറി നോക്കിട്ടു പോലും ഇല്ലാരുന്നു.ടിക്കറ്റ് കിട്ടും കിട്ടാതെ എവിടെ പോകാൻ എന്ന ചിന്തയും.ഓഫീസിൽ നിന്ന് വന്നിട്ടു പേജിൽ കേറി നോക്കിയപ്പോ വീക്കെൻഡ് ഷോസ് ഒക്കെ ഏകദേശം ഫുൾ.ടിക്കറ്റ് ഉള്ളത് ഒന്നും രണ്ടും ഒക്കെ മുന്നിലത്തെ വരികളിൽ.വ്യാഴവും വെള്ളിയും ശനിയും ഇത് തന്നെ അവസ്ഥ .ഒരു ഭാഗ്യ പരീക്ഷണം നടത്തിയപ്പോ വെള്ളിയാഴ്ച ഉച്ചക്ക് ഒരു ഷോയ്‌ക്ക്‌ ഏറ്റവും പിന്നിലെ “എഡ്ജ്” റോയിൽ രണ്ടു സീറ്റ് ,സന്തോഷമായി ഗോപിയേട്ടാ.അതോടെ എന്റെ ഉള്ളിലെ ഗാംബ്ലർ ഉണർന്നു.വീണ്ടും ഓരോ ഷോയിൽ കേറി നോക്കി.ഒന്നും നടക്കാതെ തിരിച്ചു വന്നു നോക്കിയപ്പോ നേരത്തെ കണ്ട ഷോയിൽ ടിക്കറ്റ് ഒന്നും കാണുന്നില്ല.അതിന്റെ ഇടയ്ക്കു ആരോ കേറി പണിതു എന്ന് തോന്നുന്നു…പിന്നെ ഒരു ഭ്രാന്തനെ പോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിച്ചു…ഐ ബ്രോക്ക് ഓൾ ദി റൂൾസ് ഓഫ് കോൺവെൻഷനൽ ടിക്കറ്റ്‌ ബുക്കിംഗ്.

നോവോ ബുക്കിംഗ് പേജ് ഇടക്ക് മിസ്റബിഹേവ് ചെയാറുണ്ട് എന്ന് മുൻ അനുഭവങ്ങൾ ഉള്ളത് കൊണ്ട് ഞാൻ രണ്ടു ടിക്കറ്റിനു പകരം ഒരു ടിക്കറ്റ് നോക്കി.അപ്പൊ ദേ കിടക്കുന്നു നേരത്തെ കണ്ട രണ്ടു സീറ്റുകൾ.രണ്ടു സീറ്റിനായി ബുക്കിംഗ് ഓപ്‌ഷൻ കൊടുത്താൽ ഷോ ഫുൾ എന്നും കാണിക്കുന്നു.മലയാളീടെ അടുത്ത് കളിക്കാൻ ഒരു ബുക്കിംഗ് സൈറ്റോ എന്ന് ഞാൻ.ഓരോ ടിക്കറ്റ് ആയി ബുക്ക് ചെയ്യാൻ തീരുമാനിച്ചു ആദ്യത്തെ സീറ്റ് ബുക്ക് ചെയ്തു അടുത്തത് അടിച്ചപ്പോ നീ മൂ…ഡനായി എന്ന് സൈറ്റ് എഴുതി കാണിക്കുന്നു.ഷോ വീണ്ടും ഫുൾ.ഒറ്റക്കു പോയി കാണൽ നടക്കില്ല, ഓൺലൈൻ ക്യാൻസലിങ്ങും ,അത് കൊണ്ട് നേരിട്ടു മൾട്ടിപ്ലെക്സിൽ പോയി ബുക്കിംഗ് രണ്ടു സീറ്റ് ഉള്ള ഏതേലും ദിവസത്തെ ഷോയ്ക്കു റീഷെഡ്യൂൾ ചെയാം എന്ന് തീരുമാനിച്ചു .ബുക്ക് ചെയ്ത മോൾ നടക്കാൻ ഉള്ള ദൂരത്താണ്.ഓരോരോ പണിയേ.

സഹാറ സെന്റർ നോവോയിൽ ചെന്നപ്പോ ഡെസ്കിലെ ഫിലിപ്പിനോ പെണ്ണ് പറഞ്ഞു ക്യാന്സലേഷൻ നടക്കില്ല റീഷെഡ്യൂൾ ചെയാം എന്ന്.ലീവ് നോ സ്റ്റോൺ അൺടേൺഡ് എന്നാണല്ലോ, ആ ലാസ്‌റ് സീറ്റ് ഉണ്ടോന്നു സിസ്റ്റത്തിൽ നോക്കാൻ ഞാൻ.അതെ, ആ സീറ്റ് അവൈലബിൾ ആയിരുന്നു.ബുക്ക് ചെയ്തു മറിക്കാൻ ഞാൻ പറഞ്ഞു.വിചാരിച്ച പോലെ തന്നെ രണ്ടു സീറ്റ് , അതും ലാസ്‌റ് റോയിൽ.പേ ചെയ്തു കഴിഞ്ഞപ്പോൾ ഒരു ടിക്കറ്റ് പ്രിന്റ് ചെയ്തു തന്നിട്ട് അവൾ എന്നോട് പറയുവാ ഓൺലൈൻ ബുക്ക് ചെയ്തതും പ്രിന്റ് ചെയ്യട്ടെ എന്ന് …. ഞാൻ പിന്നെ ഓക്കേ എന്ന് പറഞ്ഞു.രണ്ടു ടിക്കറ്റും ഇട്ടിരുന്ന ലോ വേസ്റ്റ് ജീൻസിന്റെ ബാക്ക് പോക്കറ്റിൽ വെച്ചിട്ടു ഞാൻ തിരിച്ചു നടന്നു.മോളിൽ നിന്ന് വെളിയിൽ ഇറങ്ങി റോഡ് കടക്കാൻ ഉള്ള ഓവർപാസ്സ്‌ കേറി അപ്പുറത്തു എത്തിയപോ ഇത്ര കഷ്ടപ്പെട്ട് ടിക്കറ്റ് എടുത്ത കാര്യം ഫിറോസിനേം ശ്രീനാഥിനേയും അറിയിച്ചേക്കാം എന്ന് കരുതി മെസ്സേജ് ചെയ്‌തു.അതിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടേക്കാം എന്നും.

ഫ്ലാറ്റിലേക്ക് തിരിച്ചു നടക്കുന്ന വഴിക്കുള്ള പുതിയതായി തുടങ്ങിയ റെസ്റ്റോറന്റിന്റെ മുന്നിൽ എത്തിയപ്പോ ഷവർമ നിന്ന് കറങ്ങുന്നു.രണ്ടെണ്ണം ഓർഡർ ചെയ്‌തു.സാധാരണ എടുക്കുന്നതിലും കൂടുതൽസമയം അവർ എടുത്തു ഇന്ന്.ഇടക്ക് വന്നു രണ്ടു സോറിയും.ഏകദേശം ഇരുപതു മിനിറ്റു കഴിഞ്ഞു ആണ് സാധനം കിട്ടിയത്.വീട്ടിലേക്കു നടക്കാൻ തുടങ്ങി ചുമ്മാ പോക്കറ്റിൽ കൈ ഇട്ടു നോക്കിയപ്പോ ടിക്കറ്റില്ല്ല! എല്ലാ പോക്കറ്റിലും തപ്പി.രക്ഷയില്ല.കഷ്ടകാലം പിടിച്ചവൻ മൊട്ട അടിച്ചപ്പോ കല്ല് മഴ എന്ന് പറഞ്ഞ പോലെ.തിരിച്ചു നടന്നപ്പോൾ ഓവർ പാസ്സ് വരെ വഴിയിൽ ഒന്നും കണ്ടില്ല.ഏതേലും മലയാളിക്കു രണ്ടു പുലി മുരുഗൻ ടിക്കറ്റ് വഴിൽ കിടന്നു കിട്ടിയാൽ ഉള്ള പ്രതികരണം എന്തായിരിക്കും ,അതിനു കാരണക്കാരൻ ഞാൻ ആണല്ലോ മുരുഗാ എന്ന ചിന്ത എന്നെ പരിഭ്രാന്തനാക്കി.ഓവർ പാസിൽ ലിഫ്റ്റ് ഞാൻ ഉപയോഗിച്ചില്ലായിരുന്നു.അത് കൊണ്ട് സ്റ്റെയർ വഴി തന്നെ തിരിച്ചു കേറി.ആദ്യത്തെ ലാൻഡിങ്ങിൽ എത്തിയപ്പോ അതെ,അതാ കിടക്കുന്നു ആ രണ്ടു ടിക്കറ്റുകൾ.കേട്ടറിവിനേക്കാൾ വലുതാണ് മുരുഗൻ എന്ന സത്യം എന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.മാപ്പാക്കണം മൂപ്പാ.