ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ഒരു പാരീസ് ലൈബ്രറിയുടെ സ്റ്റോളിൽ പ്രദർശനത്തിന് വെച്ചിരുന്ന ഒരു അപൂർവ ഭൂപട പുസ്തകത്തിലെ (original edition) ഇന്ത്യയും കേരളവും.d’Apres de Mannevillette എന്ന ഫ്രഞ്ച് മാപ്പ് വിദഗ്ദൻ (cartographer) ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക് വേണ്ടി നിരവധി കടൽ യാത്രകൾ നടത്തി സമാഹരിച്ചു 1745ഇൽ പ്രസിദ്ധീകരിച്ച “Le Neptune Oriental” എന്ന ഈ ഭൂപടപുസ്തകത്തിൽ (hydrographic atlas) ഇരുപത്തിയഞ്ചു മാപ്പുകൾ ഉണ്ട്. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പിത്താന്മാർ കപ്പലോട്ടത്തിനു പിന്നീട് ഇത് ഉപയോഗിച്ചു.
കൊച്ചിക്കും കൊല്ലത്തിനും ഇടക്ക് കണ്ട പോർക്ക (Porca) ആണ് ആലപ്പുഴയ്ക്ക് കണ്ട പരാമർശം.പോർക്ക ഇന്നത്തെ പുറക്കാട്.പുറക്കാട് ഒരു തുറമുഖം ഉണ്ടായിരുന്നു.ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്കു അവിടെ ഒരു ഫാക്ടറിയും.പോർക്കയിൽ നിന്ന് കയറ്റി അയച്ച സുഗന്ധദ്രവ്യങ്ങളുടെ കണക്കുകൾ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളിൽ കാണാം. പുറക്കാട് പള്ളിയിലെ കുരിശു കടൽ ക്ഷോഭത്തിൽ നിന്ന് രക്ഷപെട്ടതിനു നന്ദി സൂചകമായി ഡച്ചുകാർ നാട്ടിയതാണ് എന്ന് പറയപ്പെടുന്നു.