സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വെളിപാടിന്റെ ഈ എളിയ പുസ്തകത്തിനെ വലിച്ചു കീറി ഒട്ടിച്ചു കഴിഞ്ഞ ഈ വൈകിയ വേളയില് അല്ലെങ്കിൽ ഈ അവസരത്തില് അല്ലെങ്കിൽ ഈ ഒക്കേഷനില് ഞാൻ എന്റെ വക ഒരു കൂദാശ സമർപ്പിക്കാൻ അവസരം കിട്ടിയതിനു സ്തോത്രം ചെയുന്നു.മോഹൻഭായ് ലാൽജിയും ലാൽജി ജോസ് ഭായിയും (ബഹുമാനക്കുറവിന്റെ കുറവ് പരിഹരിച്ചതാ) ഒടുവിൽ ഒന്നിച്ച ഈ പടത്തിനു പോരായ്മകൾ ആവോളം ഉണ്ടെങ്കിലും ഡീഗ്രേഡിങ്ങിന്റെ ഇത്ര ഭയാനകമായ വേർഷൻ അർഹിച്ചിരുന്നില്ല എന്ന് എനിക്ക് തോന്നിപ്പോവുകയാണ് .ബെന്നി .പി . നായരംബലം ആയ കൊണ്ട് കടപ്പുറം ബാക്ക് ഡ്രോപ്പ് ആദ്യമേ പ്രതീക്ഷിച്ചിരുന്നെങ്കിലും താടി വെച്ച് സൈക്കിളിലിൽ നടന്നു കണ്ട ഇടിക്കുള എന്തിനാണ് കുറി തൊട്ടു കലിപ്പ് ലുക്കിൽ ബുള്ളറ്റിൽ ഇരിക്കുന്നത് എന്ന ചോദ്യം ഏതൊരു ലാൽ ഫാനിനെ പോലെ എന്നെയും അലട്ടിയിരുന്നു.ഇന്ത്യൻ സിനിമയിൽ മാത്രം നില നിൽക്കുന്ന പ്രതിഭാസമായ ഡബിൾ റോൾ ആണോ എന്ന് വരെ എന്നിലെ പ്യുറിസ്റ് ലാൽ ഫാൻ ഭയന്നു .ചന്ദ്രലേഖ ആറാം തമ്പുരാൻ നരസിംഹം എന്ന ചിത്രങ്ങൾക്കു ശേഷം കംപ്ലീറ്റ് ആക്ടറുടെ ഒരു പടത്തിനും എന്നെ കംപ്ലീറ്റ് ആയി തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല എന്ന കുംബസാര സത്യം കൂടെ ഞാൻ ഇവിടെ വെളിപ്പെടുത്തുന്നു.
എനിക്കിത് വെളിപാടിന്റെ പുസ്‌തകം അല്ല “ഡെയ്‌ജ വൂന്റെ ” പുസ്തകം ആയിരുന്നു.സ്പടികം മണിച്ചിത്രത്താഴു കിരീടം തുടങ്ങിയ ലാൽ ക്ലാസിക്കുകളുടെ പല രംഗങ്ങളും മുന്നിലൂടെ വന്നു പോയ പോലെ എനിക്ക് തോന്നി പലപ്പോഴും.ക്ലൈമാക്സിൽ ഡോക്ടർ സണ്ണി വരുമോ എന്ന് വരെ ഞാൻ സംശയിച്ചു.മനോരോഗം വേരോടെ പിഴുതെറിയാൻ പുള്ളിയെ കഴിഞ്ഞല്ലേ ഉള്ളൂ.ആദ്യത്തെ പകുതിയിലെ കാലഹരണപ്പെട്ട ക്യാംപസ് കൺസെപ്റ്റും ഉപദേശവും കോമഡി എന്ന പേരിൽ കാണിച്ച രംഗങ്ങളും ഇന്റർവിലന് ശേഷം ചിത്രം ആർജിക്കാൻ ശ്രെമിച്ച തീവ്രതയെ വല്ലാതെ ബാധിച്ചു എന്ന് എനിക്ക് തോന്നുന്നു.എന്നിരുന്നാലും അവസാനത്തെ ഒരു മണിക്കൂർ എൻഗേജിങ് ആയിരുന്നു.
കിരീടത്തിൽ കീരിക്കാടനെ കൊന്ന ശേഷം വിഭ്രാന്തി പൂണ്ടു ഇരിക്കുന്ന സേതുവിന്റെ രംഗം ഷൂട്ട് ചെയുമ്പോൾ ലാൽ ആ അവസ്ഥയിൽ ഇരിക്കുന്ന ഒരാളുടെ മാനറിസങ്ങൾ സ്പൊണ്ടേനിയസ് ആയി പ്രകടിപ്പിച്ചു എന്ന് സിബി മലയിൽ പറഞ്ഞത് എനിക്ക് ചില സീനുകൾ കണ്ടപ്പോൾ ഓര്മ വന്നു.മോഹൻലാൽ ഉള്ള സീനുകളിൽ പ്രത്യേകിച്ച് പുള്ളി അഭിനയിച്ചു തകർക്കാൻ സാധ്യത ഉള്ള രംഗങ്ങളിൽ ഔട്ട് ഓഫ് ഫോക്കസ് ആയതിന്റെ ലോജിക് എന്താണെന്നു മനസിലാവുന്നില്ല .ഒരു പരിധി വരെ എന്നിലെ ഫാൻ തൃപ്തനാണ്.ഇത് തൊണ്ടി മുതലോ മഹേഷിന്റെ പ്രതികാരമോ അല്ലായിരിക്കാം പക്ഷെ ഇത് വാമനപുരം ബസ് റൂട്ടുമല്ല.ആമേൻ.