രണ്ടു പാട്ടുകൾ തമ്മിൽ സ്ഥിരമായി മാറിപോകാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ curious ആയത് .ക്ഷണക്കത്തിലെ “ആ രാഗം ” എന്ന പാട്ടും ഒറ്റയാൾ പട്ടാളത്തിലെ “മായാ മഞ്ചലിൽ ” എന്ന പാട്ടും ആയിരുന്നു പ്രശ്നക്കാർ.പ്രശ്നം ഗുരുതരമായപ്പോൾ ഞാൻ ചികഞ്ഞു ,അപ്പോഴാണ് രണ്ടിന്റേയും സംഗീത സംവിധായകൻ ശരത് ആണെന്ന് മനസിലായതു പക്ഷെ അതു ഒരു ഉത്തരം ആയിരുന്നില്ല.വീണ്ടും പരതി,എത്തിയത് www.malayalasangeetham.info എന്ന ഒരു വെബ് സൈറ്റിൽ ,(brilliaint site by the way) അവിടെ നിന്നും മനസിലായി രണ്ടു പാട്ടും ഒരേ രാഗം ആണെന്ന് ,ഹംസധ്വനി .Turns out ,ക്ഷണക്കത്തിലെ “സല്ലാപം കവിതയായി ” എന്ന പാട്ടും ഹംസധ്വനി രാഗത്തിൽ ആണ് ചെയ്തിരിക്കുന്നത്.ക്ഷണക്കത്തു ചെയുന്പോൾ ശരത്തിനു കഷ്ടി ഇരുപതു വയസ്സ് ,it took me a bit more than 30 to barely manage to recognise a raaga .വയലിൻ എന്ന സിനിമയിലെ “എന്റെ മോഹങ്ങളെല്ലാം ” എന്ന പാട്ടു കേട്ടപ്പോൾ ഹംസധ്വനി ആണോ എന്ന് ഞാൻ സംശയിച്ചു ,ഇപ്പോഴും സംശയിച്ചു കൊണ്ടേ ഇരിക്കുന്നു…the point being, your raaga will seek you out one of these days ,it happened to me ,could happen you too ,serendipity ,they say.Raaga was just metadata they announced before All India Radio aired songs, until then.