കളിഗെമിനാറിലെ കുറ്റവാളികളും ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രേക്ഷകരും.

Spoilers !!!

നിങ്ങളിൽ തെറി പറയാത്തവർ കല്ലെറിയട്ടെ. ഇനി ആരെ എറിയണം എന്നാണെങ്കിൽ അത് വിനോയ് തോമസിനെ തന്നെ. കളിഗെമിനാറിലെ കുറ്റവാളികളിലെ തെറികൾ എല്ലാം ഏതാണ്ട് അത് പോലെ തന്നെ സിനിമയിലേക്ക് പകർത്തിയിട്ടുണ്ട് ലിജോയും ഹരീഷും. കഥയിലില്ലാത്തതും സിനിമയിൽ ലിജോയും ഹരീഷും കൂട്ടിച്ചേർത്തതും ഫാന്റസി – സൈ -ഫൈ എലെമെന്റ്സ് മാത്രമാണ്. കഥയിലെ പോലീസുകാർ തങ്ങൾ തേടി വന്ന കുറ്റവാളി ചെയ്ത കുറ്റകൃത്യങ്ങളെല്ലാം അവരുടെ കളിഗെമിനാറിലെ താമസത്തിനിടയ്ക്ക് ചെയ്യുന്നു. ഒടുവിൽ കൃത്യനിർവഹണത്തിന്റെ സമയം അടുക്കുമ്പോൾ അവർ വീണ്ടും പോലീസുകാർ ആവുകയും ചെയുന്നു. കഥയിൽ പെങ്ങടെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ സിനിമയിലെ പോലെ ഷാജീവൻ നിഷേധിക്കുന്നില്ല.കഥയിൽ പാലം കടക്കുമ്പോൾ നാട്ടുകാരുടെ സ്വഭാവം മാറുന്നുണ്ടെങ്കിലും ഇടയ്ക്കു കുർബാനക്ക് അച്ഛൻ വരുമ്പോൾ അവർ വീണ്ടും മാന്യന്മാരാവുന്നുണ്ട്. നിയമ വ്യവസ്ഥകളും മത വിശ്വാസങ്ങളും മനുഷ്യരുടെ അടിസ്ഥാന ചേതനകളെ എങ്ങനെ കൂച്ചു വിലങ്ങിട്ടു നിർത്തുന്നു എന്നും അവയുടെ അസ്സാന്നിധ്യത്തിൽ മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്നൊക്കെയുള്ള പ്രേമേയങ്ങളും ആശയങ്ങളും സിനിമയിലും സാഹിത്യത്തിലും പുതിയതല്ല. സിനിമയിൽ ഫാന്റസി കടന്നു വരുമ്പോൾ കഥാപരിസരം വീണ്ടും സങ്കീർണമാവുന്നു. വിനോയ് തോമസ് ചിന്തിച്ചു നിർത്തിയടത്തു നിന്നാണ് ലിജോയും ഹരീഷും ചിന്തിച്ചു തുടങ്ങിയത്. അവര് ചിന്തിച്ചു നിർത്തിയടത്തു നിന്ന് ചിന്തിച്ചു തുടങ്ങാൻ പ്രേക്ഷകൻ നിര്ബന്ധിതൻ ആവുന്നു. ഇതാണ് യഥാർഥ ചുരുളി. “ലിറ്ററലീ”.

ബജറ്റ് പരിധികൾക്കുള്ളിലും ഭാവന കൊണ്ട് മാത്രം മികച്ച ഫാന്റസി രംഗങ്ങൾ സൃഷ്ടിക്കാം എന്ന് പദ്മരാജൻ പണ്ടേ തെളിയിച്ചതാണ്. ലിജോയും അതേ പാതയാണ് പിന്തുടരുന്നത്. അന്യഗ്രഹ ജീവികളും പറക്കും തളികകളും മോശമല്ലാത്ത രീതിയിൽ തന്നെ ലിജോ അവതരിപ്പിച്ചിട്ടുണ്ട്. ഹോളിവുഡിൽ പോലും മിക്കപ്പോഴും വലിയ കണ്ണും തലയും ഉള്ള രൂപത്തിന്റെ ടെംപ്ളേറ്റ് ഉപയോഗിക്കുമ്പോൾ അല്പം വത്യസ്തമായ ഒരു അവതരണം ഇവിടെ കാണാൻ സാധിച്ചു. പശ്ചാത്തല സംഗീതവും ഇവിടെ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ക്ളൈമാക്സിൽ ചന്ദ്രൻ വന്നതും വണ്ടി പറന്നതും കണ്ടപ്പോൾ പക്ഷെ E.T ആണ് ഓർമ വന്നത്. ഒരു പക്ഷെ ഇന്നും എല്ലാവർക്കും വിഷ്വൽ റഫറൻസ് E.T യും Close Encountersഉം തന്നെ ആയിരിക്കാം ഈ പ്രമേയത്തെ സമീപിക്കുമ്പോൾ. ഈ മാ യൗയിൽ ഫാന്റസി അല്ലെങ്കിൽ കാല്പനികത സൗമ്യമായി കടന്നു വരുമ്പോൾ ജെല്ലിക്കെട്ടിലും ചുരുളിയിലും
ക്രിയേറ്റിവിറ്റിയുടെ ഒരു ഉന്മാദാവസ്ഥയിൽ നിന്ന് ചുരുളിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ നീയൊക്കെ വേണേ കണ്ടു മനസിലാക്ക് @*#%%>> ളെ എന്ന് പ്രേക്ഷകരോട് ആക്രോശിക്കുന്ന ലിജോയെ ആണ് എനിക്ക് കാണാൻ സാധിക്കുന്നത്.
കമേഴ്ഷ്യൽ സിനിമയുടെ ടാഗ് ഉള്ള ഒരു സംവിധായകൻ ഇങ്ങനെ ഒരു high concept സിനിമ പൊതുപ്രേക്ഷകസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ സ്വാഭാവികമായും ഒരു പറ്റം പ്രേക്ഷകർ എലിയനെറ്റ്‌ഡ് ആയേക്കാം. ഒരു സാധാരണ സിനിമ പോലെ മുന്നോട്ട് പോകുന്ന ജെല്ലിക്കെട്ടിന്റെ സ്വഭാവം വളരെ പെട്ടന്നാണ് ക്ളൈമാക്സില് മാറുന്നത്. ചുരുളിയിൽ തുടക്കം മുതൽ ഒരു നിഗൂഢതയും ഫാന്റസിയും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ക്ളൈമാക്സിൽ വീണ്ടും വിഷ്വൽസിന്റെ സ്വഭാവം മാറുന്നു. റിപ്പിൾ എഫക്റ്റും പിന്നെ ലൈറ്റ് സോഴ്‌സും ഇരുട്ടിൽ നടന്നു നീങ്ങുന്ന രൂപങ്ങളും ഒക്കെ സൃഷ്ടിക്കുന്ന subtle ആയ അന്തരീക്ഷത്തിന് വിപരീതമായി ജീപ്പ് ചന്ദ്രനിലേക്ക് പറക്കുമ്പോൾ പക്ഷെ മറ്റൊരു സിനിമ പോലെ തോന്നിപ്പിക്കുന്നു. ചുരുളിയുടെ നടുവിലേക്ക് കറങ്ങിയെത്തുന്ന പ്രകാശ ബിന്ദുക്കളും (ജീപ്പ്?) നടുവിലെ പ്രകാശ വിസ്ഫോടനവും കൊണ്ട് നിർത്തിയിരുന്നേൽ മുൻപ് പറഞ്ഞ നിഗൂഢത നിലനിന്നേനെ. ലിജോ നോ പ്ലാൻസ് ടു ചേഞ്ച് എന്ന് പറയുന്നത് മനസിലാക്കാം പക്ഷെ സിനിമാ പോലൊരു മാധ്യമത്തിൽ പ്രവൃത്തിച്ചുകൊണ്ടു വിമർശനം ഉയരുമ്പോൾ നോ പ്ലാൻസ് ട്ടു ഇമ്പ്രെസ്സ് എന്ന് പറയുന്നതിന്റെ ലോജിക് ഏകദേശം ചുരുളിയുടെ ക്ളൈമാക്സ് പോലെയാണ്. വ്യക്തിപരമായി ലിജോയുടെ ഇഷ്ടപെട്ട സിനിമകൾ അങ്കമാലിയും ഈ മാ യൗവും സിറ്റി ഓഫ് ഗോഡും പിന്നെ ഇപ്പോൾ ചുരുളിയുമാണ്.

PS : For a second I thought Joju was breaking the fourth wall here almost,he wasn’t really looking at the camera really but definitely he lost focus there for a split second.

Kate is fun!

Despite what the internet might tell you Kate is an engaging Netflix Original with some pretty slick action sequences and a car chase that reminded me of the motorcycle chase from Gemini Man though I’m not quite sure if the Kate sequence was 120fps too, no I don’t think so, considering the fact that it’s a Netflix film ultimately, costs and all.

What’s with French directors and the assassin genre? Or is Cedric Nicolas-Troyan paying a tribute to his favorite Luc Besson films from La Femme Nikita to Leon to Lucy ? Kate might even be Mathilda all grown up. That being said, Kate doesn’t exactly have a new story to tell you here but some really good writing by Umair Aleem has aided the director who almost won an Oscar as a visual effects supervisor, in pulling off a decent action flick. Interestingly, I felt that underneath, Kate is also a political film. A film set in Tokyo where western assassins aid warring Yakuza clans finish off each other. The writer talks through the ageing Yakuza boss when he says that the westerners take all from cultures they do not understand until there’s nothing left and that they then empty their bowels on the whole world. And you expect the western media to shower petals on this film, Mary Elizabeth Winstead or not?

Speaking of Mary Elizabeth Winstead, she carries the film entirely on her shoulders. She’s not exactly Keanu Reeves but she’s got some mean “gun- fu” skills if you know what I’m talking about. I felt that she was a tad slow in the action sequences when it came to movements but she more than just makes up with her swag. And the camera moved like it had a black belt of it’s own so that helped too. Woody Harrelson plays Leon to Mary Elizabeth’s Mathilda – Kate and is his smouldering self. Miku Martineau just might be the next teen star and she did hold her own with the talented Winstead. With the action genre trying to re-invent and realign itself with the shift in gender politics of late, that pairing helps the film’s cause in more ways than one. And it would be a crime not to mention Jun Kunimura and I can’t but help say this – കിളവൻ ആള് കൈരളി ആണെന്ന് തോന്നുന്നു!
Watch Kate and find out why.

kate #Netflix

Godfather Of Harlem : Forest Whitaker brings you a show you can’t refuse binging.

From the creator of Narcos Chris Brancato comes this heavily fictionalised account of the life of the African American mobster Bumpy Johnson. The show starts off with Bumpy’s return to Harlem after a decade in prison and chronicles his attempts to reclaim his neighbourhood from the Italian mob. Bumpy portrayed here by Academy Award winner Forest Whitaker finds his arch nemesis in Vincent “ Chin” Gigante played by Vincent D’Onforio. Set in New York City of the early 60s, Bumpy is seen to be closely associated with prominent figures of African American community of the era, namely Malcom X and Rev. Adam Clayton Powell Jr., the first African American Congressman from New York. JFK and Martin Luther King are other historical figures who do not appear on the show but are constantly referred to and are major influencers of the socio political situation that Bumpy Johnson and his crew thrives in. There’s even a scene where Muhammad Ali when he was still Cassius Clay reaches out to Bumpy Johnson at a crucial juncture in his career. The show indulges in a bit of magical realism when Bumpy Johnson, Malcom X, Adam Clayton Powell and the Italian Mob are seen cheering for their favorite contender in the 1963 bout between Cassius Clay and Doug Jones. Though there’s no actual record of Malcolm X or Bumpy being present at Madison Square Garden to watch the match, it’s almost as if we are reliving history, that’s how well made this show is.

Godfather of Harlem is an incredibly well written show and it strikes the right balance between drama and history. Bumpy Johnson is no saint though he is portrayed as a mobster with a philosophical bent of mind, who plays chess and has a liking for literature. But he is ruthless and doesn’t blink an eye when he has to take a life. He also destroys the very community that he stands for when he indulges in the drug trade and ultimately sows the seeds for the opoid crisis. The show also dwells on how this in fact affects his personal life through the character of his estranged daughter. Johnson’s wife Mayme Johnson whose biography supposedly provided much insight for the writing is an influential figure in his life and the community and is portrayed by Ilfenesh Hadera. Another influential New York socialite Amy Venderbilt who had a soft spot for Bumpy and whom he turns to for help on more occasions than one is played by Joanne Kelley.

Chris Brancato believes that Goodfellas rather than The Godfather is closer to reality when it comes to the mafia and he says that ultimately they’re all driven by money and the idea that dealing in drugs was against a code of honor was actually a myth. According to him it was the harsher prison sentences that made the Italians wary initially. Bumpy Johnson wanted to study law but he couldn’t simply because the college wouldn’t accept him on account of his ethnicity. For a person like him in those times, a life of crime was one way to climb the social ladder. The Italian mafia being the mafia never holds back when it comes to expressing their hatred for other ethnic groups and their approach to the African American community is no different , there’s no veil here. It’s against this system that Bumpy goes up which makes him the hero figure in his community and the story. Thrown in the midst is a love story between the mob boss’s daughter and an aspiring African American singer, the repercussions of which Bumpy uses to his advantage. Most of the story is set against the backdrop of the Civil Rights Movement. Malcom X who believes that Islam is the path of emancipation for his community is at loggerheads with Martin Luther King as well as Rev. Powell who is a Christian minister. In fact the final episode of S01 is named “Chickens come home to roost” , which was Malcom X’s response to the JFK assassination. Nigel Tatch plays Malcom X here and interestingly he played the same role in Selma. Giancarlo Esposito is a revelation as the flamboyant and controversial Rev. Powell. All of these characters have their own agendas and a symbiotic relationship too and the show is as much about them as it is about Bumpy. Ultimately they’re all fighting oppression in their own ways and at the end of the day that’s what the show is ultimately about and there couldn’t be a more apt title. Godfather of Harlem indeed. It would be a crime not to mention the brilliant soundtrack of this show, which is one of best albums to hit the screens after Black Panther. Look out for Forest Whitaker’s “gangsta walk” to the tune of Cross the Path in opening scene of S01 E02. The show also won the Primetime Emmy for Outstanding Title Design.

Malik : Once Upon A Time In Trivandrum.

To be compared to all the gangster saga epics that came before it, Malik was always destined to be. From the mother of all, The Godfather to Once Upon a time in America to the most recent Scorcese homage to himself, The Irishman. Then we have the Indian tributes to The Godfather from Nayagan to Sarkar. Mahesh Narayan has went on record that he had confided in none other than Kamal Hassan that he was mulling over his own version of The Godfather.Interestingly Kamal Hassan has to be the only actor to appear in two adaptations of the Coppola classic, Nayagan and Thevar Magan. Mahesh hasn’t shied away from talking about the influence of Nayagan either. It’s evident that more than anyone Mahesh Narayan himself would have been aware of the burdens his film was ultimately destined to carry. It doesn’t help a filmmaker’s cause these days that most people respond to the responses to a film rather than the film itself. As if these crocodiles in the proverbial moat weren’t good enough to lose his sleep over, the writer-director chose to set the story against the backdrop of an incident in the history of the state that even the government doesn’t want to remember. This could only be one of these two things, sheer courage or plain stupidity. The jury is still out it seems, if Mahesh Narayanan ended up making a Quixote or a Lancelot of himself.

Like Take Off, Malik too is a sound film technically. Mahesh Narayanan belongs to the Joshy-I.V Sasi school of filmmaking where scale and ensemble cast are the norm, within the constraints of Malayalam Cinema of course. The film is closer in structure to Godfather Part II where there are two parallel narratives though it pays more tributes than one to Godfather I and also borrows heavily from Nayagan when it comes to some aspects of the plot. For instance, I was wondering why the assassination of Chandran was so elaborately staged when I was watching it, it was only later that I realised that it was a direct reference to the scene from Part II where Vito Corleone chases and Don Fanucci over rooftops. The feast in the opening scene and the retaliation during the funeral are allusions to scenes from Godfather I. Presuming that the title of the film is a reference to the stature of the main protagonist in his immediate soical surroundings, the writer fails to capture the growth of that very character from a small time smuggler to the revered figure I felt. Maybe instead of focusing on the mechanisations of Suleiman’s trade the film should have spent time on his growing influence in the community and present the audience with a more credible reason for his falling out with the State too. From his initial exchanges with his wife we get to know that the ultimate sacrifice he made, that of his son’s life played a role crucial in cementing his position as a leader of the people. In Godfather I while on exile in a town in Sicily, when Michael Corleone asks about the men of the town, he’s told that all of them died in vendettas. The Godfather saga is basically about that culture of vengeance within an ethnic group who are almost tribalistic when it comes to their rituals. It’s not a story for the modern ages and despite it’s cinematic aesthetics, remains a regressive tale. Coppola may have been aware of this and this could be the reason why he chose to close Godfather I with the shot of Micheal Corleone shutting the doors of his office to his wife. Mahesh Narayanan on the other hand has brought in the perspectives of a mother, a wife and that of a daughter in an attempt to sensitise the film for a contemporary audience. Personally, I felt that the film should have explored Roselyn’s perspective as a mother a bit more. But then, to pack all of these themes into a film under three hours is quite an asking task too. Adding to the complexity is the fact that the film was being woven around a real life incident which involved tensions of the communal kind. Mahesh Narayanan indeed turned Lancelot when he presented Suleiman Ali as an unapologetic believer of a leader, a rarity in these times.

Fahad’s portrayal of the older Suleiman Ali was a bit too verbose for my liking but that’s again on the writer I guess. They should have probably gone with a rather quieter, contemplative Suleiman Ali like Amitabh’s Subhash Nagre in Sarkar. Fahad has had four major OTT releases since the pandemic wreaked havoc and he has played four distinct characters in each of these films. So the attention he grabs on a platform with a global reach at a time when even critics are running out of films is rather expected and well deserved too, I’d say. Nimisha pitches in with an earnest performance and I wished that her character had more to do with the narrative that it meets the eye, once I was done watching the film. Vinay Fort as the friend turned foe was functional but there was no real chemistry between him and Fahad but here again the writer is to be blamed. Jalaja returned to the screen after almost two decades and was totally at ease and what I took note of was her voice. She has to be one of the very few actors from that era who didn’t speak on screen in Anandavally’s voice. Interestingly, the younger version of her character was played by her daugher and Mahesh Narayan also got Salim Kumar’s son to play the younger Moosakka. Joju has been spending a lot of time inside police stations and government offices these days and here again his character was under written I felt.. If Indrans had walked off the sets into any police station in Kerala, he would have fit in right away and no one would have raised a brow. Chandunath who played the younger police officer is an actor to look forward to. So is Sanal who played Freddy. Dileesh Pothan again delivers precisely what the role demands of him. Parvathy Krishna was impressive and the scene where she makes a hurried entrance at her workplace reminded me that acting is not just about emoting but also about blending into the surroundings effortlessly. She was a natural there. Malik is not a perfect film or even a great film but it has it’s moments. It’s not an easy film to write or make. There are some real neat instances of filmmaking unlike anything that we have seen before in Malayalam Cinema. The execution of the assassin before the prison and the other long take where Suleiman goes in search of his son were remarkable . Malik may have turned into an indulgence in the excercise of filmmaking at some point, to the makers. Despite Mahesh Narayan’s justifications there are views from serious students of Cinema that the opening long shot was a bit too forced. Malik is indeed an engaging watch at the end of the day and a sea apart from the usual fare in Malayalam Cinema. Of course you could debate the politics of the film till kingdom come. History I think, would be kinder to Malik.

malik #AmazonPrimeVideo

മാലിക് : റമദാ പള്ളിയിലെ യഥാർഥ ഇര ആരാണ്?

Spoilers! Quite a bunch of ‘em!

മകളെ അടിക്കുമ്പോൾ റോസ്‌ലിൻ പറയുന്നുണ്ട് നിനക്ക് വേണ്ടിട്ടാടി ഞാൻ ഈ വീട്ടിലേക്ക് തിരിച്ചു വന്നത് എന്ന്. പാസ്പോർട്ട് കൊടുക്കുമ്പോൾ സുലൈമാനോട് പറയുന്നത് അമീറിനെ കരുതി പോയിട്ട് വരാനാണ്. എല്ലാം നിർത്താൻ റോസ്‌ലിൻ നിർബന്ധിക്കുമ്പോൾ അബുവിനെ പോലുള്ളവർ നാട്ടുകാരോട് എന്താണ് ചെയുന്നത് കാണുന്നുണ്ടല്ലോ എന്നും റമദാ പള്ളിക്കാർ തന്നെ വിശ്വസിച്ചാണ് ജീവിക്കുന്നതും എന്നും സുലൈമാൻ പറയുന്നുണ്ട്. അപ്പോൾ റോസ്‌ലിൻ തിരിച്ചു ചോദിക്കുന്നത് നമ്മുടെ മകനെ കൊടുത്തിട്ടല്ലേ ആൾക്കാർക്കു വിശ്വാസം ഉണ്ടായതു എന്നാണ്. ഒരു പത്തു ദിവസം മകനെയോർത്തു പോയിട്ടു വരാൻ റോസ്‌ലിൻ അപേക്ഷിക്കുന്നു. വിശ്വാസമാണ് സുലൈമാനെ നയിക്കുന്നത് എന്ന് മറ്റാരേക്കാളും നന്നായിട്ടു അറിയാം റോസിലിന്. അതേ വിശ്വാസം സുലൈമാനെ കാത്തു രക്ഷിക്കുമെന്നും ഒറ്റയ്ക്ക് ബസിൽ പോകുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും സുലൈമാന്റെ സഹചാരികളോട് റോസ്‌ലിൻ പറയുന്നുണ്ട്. ഒരു പക്ഷെ ആ വിശ്വാസം മാത്രമേ സുലൈമാനെ നേർവഴിക്കു കൊണ്ടു വരു എന്ന ചിന്തയും റോസിലിനെ നയിച്ചതാവാം എന്നും ന്യായമായി ഇവിടെ ചിന്തിക്കാം. റോസിലിനെ പ്രേക്ഷകർ ആദ്യം കാണുമ്പോൾ തന്റെ മകളെ നോക്കി ഉത്കണ്ഠയോടെ നിൽക്കുകയാണ് അവർ. ഇവൻ ചതിച്ചിരിക്കും എന്ന് പറഞ്ഞു ഡേവിഡ് പള്ളിയിൽ നിന്ന് ഇറങ്ങിപോകുമ്പോഴും പള്ളിയിൽ നിന്ന് തന്റെ കുട്ടിയെയും കൊണ്ടു സുലൈമാന്റെ കൂടെ കുടുംബത്തെ ഉപേക്ഷിച്ചു ഇറങ്ങുമ്പോഴും അതേ ഭാവമാണ് റോസിലിന്. മകനെ അടക്കി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുന്ന സുലൈമാൻ മകളെ എടുത്തു അകത്തേക്കു പോകുമ്പോഴും സമാന ഭാവമാണ് റോസിലിന്. തനിക്കു തന്റെ അച്ഛനെയും മകനെയും ഒരേ ദിവസമാണ് നഷ്ടമായതെന്നും സുലൈമാന്റെ കൈയിൽ ചോര മണക്കുന്നു എന്നും റോസ്‌ലിൻ തേങ്ങുന്നു. മറ്റൊരു റോസിലിനെ കാണാൻ ആവുന്നത് മിനിക്കോയിൽ മണിയറയിലേക്ക് കേറുന്ന നിമിഷത്തിലാണ്. അത് വരെ പുഞ്ചിരി തൂകി നിൽക്കുന്ന റോസ്‌ലിൻ പെട്ടന്ന് പൊട്ടിത്തെറിക്കുന്നു. എല്ലാം ഉപേക്ഷിച്ചു സുലൈമാന്റെ കൂടെ ഇറങ്ങി വരുന്ന റോസിലിനെ കാത്തിരിക്കുന്നത് വീണ്ടും നഷ്ടങ്ങളാണ്. തന്റെ അപ്പന്റെ മൃതശരീരം കാണാൻ വരുമ്പോൾ അവർ തന്റെ മകനെ ഒരു നോക്ക് കാണാൻ അനുവദിച്ചില്ല എന്നും റോസ്‌ലിൻ പറയുന്നുണ്ട്
സ്വന്തം മകന്റെ മരണം പോലും ഒരു ഘട്ടത്തിൽ പള്ളിമുറ്റത്ത് തോക്കെടുക്കുന്ന സുലൈമാന് ഒരു നേട്ടമായിരുന്നു എന്ന ചിന്ത റോസിലിന്റെയുള്ളിൽ ഉണ്ടെന്നു അവർ തമ്മിലുള്ള ആദ്യ സംഭാഷണത്തിൽ വ്യക്തമാണ്.
തന്റെ മകളുടെ കൂട്ടുകെട്ട് കാണുമ്പോൾ എന്ത് ചിന്തകളാണ് റോസിലിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞത്? സുലൈമാൻ റമദാ പള്ളിയിൽ ഉള്ളടത്തോളം കാലം കാര്യങ്ങൾ ഇങ്ങനെ തന്നെ ആയിരിക്കും എന്ന് റോസിലിനു അറിയാം. പുറത്തിറങ്ങിയാൽ അറെസ്റ് ഉണ്ടാവും എന്നും റോസിലിനു അറിയാമായിരുന്നു എന്നതും ഒരു സാധ്യതയാണ്. സ്റ്റേറ്റിനെയും ഡേവിഡിനെയും ഫ്രഡിയെയും ഡോക്ടറെയും പോലെ സുലൈമാന്റെ മരണം അല്ലെങ്കിൽ അസാന്നിധ്യം ആഗ്രഹിച്ച മറ്റൊരു വ്യക്തി ഒരു പക്ഷേ റോസിലിനും ആയിരിക്കാം. ഒരർത്ഥത്തിൽ റോസിലിന് അതൊരു ആവശ്യമായിരുന്നു.സുലൈമാന്റെ ഉമ്മയും അങ്ങനെ ആയിരുന്നു എന്ന ധാരണ മാറുന്നുണ്ട്. ക്ളൈമാക്സിൽ ഫ്രഡിയെ നാട്ടുകാർ കൈകാര്യം
ചെയുമ്പോൾ കബറിടത്തിനു പുറത്തു നിന്ന് മുകളിലേക്ക് നോക്കുന്നുണ്ട് റോസ്‌ലിൻ. അവിടെയാണ് ഞാൻ ആശയകുഴപ്പത്തിലായത് .

Hell hath no fury like a woman scorned എന്ന പ്രയോഗം പൂർണമായും ഇവിടെ ഉചിതമല്ലായിരിക്കാം പക്ഷെ അത് കൂടെ ചേർക്കാതെ ഈ ചിന്ത പൂർണമല്ല. ഒരു പക്ഷെ woman എന്ന വാക്കിന് പകരം mother എന്നോ daughter എന്നോ പറയാം ഈ പശ്ചാത്തലത്തിൽ. ഒരു വ്യക്തിയുടെയും ഒരു സമൂഹത്തിന്റെയും കഥക്കപ്പുറം ഒരു അമ്മയുടെയും ഭാര്യയുടെയും മകളുടെയും കഥയാണ് മാലിക്.

malik #amazonprime

To Binge Or Not To Binge : Nine Thrillers.

If you are experiencing a binge withdrawal syndrome because you’ve already streamed the hell out of the likes of True Detective, Mindhunter, Line of Duty, Money Heist, Stranger Things, and Unbelievable to name a few of the main”stream” favourites and the play something button isn’t helping much either, this might help. Or not.

Giri/Haji I Netflix I Japanese/English

Has it all, the Yakuza, London gangsters, good cops, bad cops, conflicted cops, daughters, moms, wives, girlfriends and grandmothers battling their demons between London and Tokyo. Breaks a few racial stereotypes to an extent and is grim, witty and poignant at the same time. Definitely binge-worthy.

The Innocent I Netflix I Spanish

Orio Paulo who’s totally capable of pulling off decent twists on his own collaborates with Harlan Coben whose plots have more twists than a steel reinforcing bar, so to speak. Some of these can be quite outlandish though the pace makes up for plausibility. Features Orio’s regular cast here too and manages to keep you hooked to the end.

Safe I Netflix l English

Harlan Coben has a Netflix deal and he’s on a quest to find out if languages and cultures are a barrier when it comes to plot twists. This series is about a girl who goes missing in a gated community and her dad played by Michael C. Hall sets out on a frantic search for her, uncovering more secrets than he would have liked about the people in his perfect life.

The Stranger | Netflix I English

Harlan Coben again and this time it’s about a stranger who seems to be on a mission to disrupt the lives of some decent folk. It doesn’t have any of the dark humor Coben has infused in his other shows on Netflix and is rather grim and there is this sense of impending doom throughout. Oh yes, twists too.

The Alienist I Netflix I English

A period thriller set in New York just before the dawn of the 20th Century. Based on a bestseller by Caleb Carr, Dakota Fanning steals the show literally from her co stars Luke Evans and Daniel Bruhl. The mood in general is that of the umpteen Jack the Ripper spin offs and Sherlock Holmes shows that we have seen before but still makes for an engaging watch and S02 would rank higher than S01 in my book in terms of closure.

Erased l Netflix l Japanese

Based on a manga and Netflix has listed both the manga and live action versions. You could call it the Japanese Stranger Things. A compelling watch of a thriller that pushes all the right buttons. All it takes to be a hero is a heart, says the show.

Beyond Evil I Netflix l Korean

The K-Drama obsession with serial killers and food continues. But the show elevates itself here with some consistently good writing across episodes and performances to back from a couple of incredibly talented actors. Of course that’s again a perspective subject to cultural sensibilities.

Bosch I Amazon Prime I English

I had been skipping Bosch for the longest time and once I streamed it, had me wondering why. If you are a fan of The Wire, you might end up loving Bosch just because more than a few actors from that show makes appearances here thanks to show runner Eric Owermeye . Based on books by Michael Connelly the show is about a relentless detective on the mean streets of LA, Harry Bosch played by Titus Welliver. You might just end up like Bosch, relentlessly streaming the seven seasons.

La Mante I Netflix I French

It is essentially a French twist to the Hannibal Lecter lore, The Silence Of the Lambs to be
specific and has been around for a while. Despite the inevitable comparisons the show might still work for you if grim thrillers are your thing.

Cold Case : Lost Opportunity .

spoilers !

Given Prithviraj’s obsession with all
things occult, the supernatural element was hardly surprising. He can deny it all he wants but from Christopher Moriarty to Illuminati, the recurring themes in his films tells us that he’s no different from any other 90s kid who’s read his share of popular english fiction or watched TV shows and movies from the Cable TV era. The trailer looked like the film was trying too many things, at least to me and that is exactly how it turned out to be too. They should have stuck to the police procedural genre and would have maybe even made a worthy successor to Yavanika, though even the very mention of these two films in a single sentence could be considered blasphemy.

The only time Prithviraj lost his scorn on screen was when he was around Alencier, I felt. Except for Lakshmipriya Chandramouli, everyone else looked totally out of their elements, especially when it came to lip synch. Aditi Balan behaved around the child like she was adopted, I thought, chemistry was non existent. The pandemic must have definitely contributed to the disintegration of the director’s original vision and design for the film I presume and he deserves the benefit of the doubt here. The movie did come into its own when it got to the forensic scenes and it sounded like the makers had done their bit of research. I was particularly impressed by the detailing into the DNA test types, something that I had taken note of in that stellar procedural on Netflix, Unbelievable.

Coming to the “pièce de résistance” of the film, if you were okay with Johnny Depp transferring his conscience onto a mainframe, what’s a refrigerator anyway. But have to admit that the climax was unintentionally funny too. And why do high ranking police officers on screen throw about fancy phrases like “ pandoras box” totally out of context, just for the heck of it. Looks like Prithviraj still has a hangover of his “Fountainhead” days, if you know what I’m talking about. And who makes these fancy PowerPoint presentations in the police station, I’m curious. Another lost opportunity and this article about the incident that most probably served as an inspiration might drive home that point.

https://www.onmanorama.com/news/kerala/2018/03/22/how-kochis-holmes-nailed-concrete-barrel-murderer-with-screw.html

And personally i feel that everything that went wrong with Adam Joan is what went wrong with Cold Case too. Tracing back my thoughts on Adam Joan here, and I’ve been rather vicious I admit.

https://gopakumarpurushothaman.com/2017/09/16/adam-joan-the-review/

coldcase

“രാഘവോ…രാജപ്പോ… ”

റാം ഗോപാൽ വർമ്മയുടെ ഭൂത് കണ്ടു വന്നതിന് ശേഷം ഞാൻ രണ്ടു ദിവസം ഹോസ്റ്റൽ മുറിയിൽ ലൈറ്റ് ഇട്ടാണ് കിടന്ന് ഉറങ്ങിയത്. മൂന്നാം ദിവസം ആണെന്ന് തോന്നുന്നു വെളുപ്പിന് എപ്പോഴോ എണീറ്റു ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അടുത്ത റൂമിലും ലൈറ്റ് ഓണായി കിടക്കുന്നത് കണ്ടത്. മെസ്സിൽ വെച്ചു ആ റൂമിലെ പുള്ളിയെ കണ്ടപ്പോ എക്സാം വെല്ലതും നടക്കുവാണോ മുറിയിൽ ലൈറ്റ് കണ്ടല്ലോ എന്ന് ചോദിച്ചു. അപ്പൊ പുള്ളി അല്ലടാ ഞാൻ കഴിഞ്ഞ ദിവസം ഭൂത് കണ്ടു എന്ന്. മിലെ സുർ മേരാ തുമരാ കാണുമ്പോൾ ഉണ്ടാവുന്നതിന് തുല്യമായ ഒരു സാഹോദര്യ മനോഭാവമാണ് എനിക്ക് അത് കേട്ടപ്പോൾ ഉണ്ടായത്. ഓർമയിൽ ആദ്യം ഉള്ള ഭയപെടുത്തിയ ദൃശ്യനാനുഭവം കിലേ ക രഹസ്യ് എന്നൊരു പഴയ ദൂരദർശൻ സീരിയലാണ്. അതിന്റെ ടൈറ്റിൽ തീം മ്യൂസിക് ആയിരുന്നു എന്നെ അന്ന് ഏറ്റവും ഭയപെടുത്തിയിരുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ കരിമ്പടം പുതച്ചെത്തി ചിരിക്കുന്ന കൊട്ടാരക്കരയുടെ രൂപം ഭയത്തിന്റെ മറ്റൊരു ആൾരൂപം ആയിരുന്നു.
മറ്റൊരോർമ ശ്രീകൃഷ്ണപ്പരുന്തിലെ പാട്ടിലെ കുമാരേട്ടാ എന്ന വിളിയാണ്. മണിച്ചിത്രത്താഴിലെ ആദ്യ ചില രംഗങ്ങളും തിയറ്ററിൽ ആ ചിത്രം കണ്ടപ്പോൾ ഭയപെടുത്തിയിരുന്നു.കുട പുറകിൽ വീശി ഓടുന്നതുൾപ്പടെ ഇന്നസെന്റ് പേടിക്കുന്ന പല രംഗങ്ങളും കണ്ടപ്പോഴാണ് യുക്തിസഹമല്ലാത്ത ഭയം എല്ലാവരിലും ഒരു പരിധി വരെ ഒരു പോലെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലായത്.

പത്രവാർത്തകളിലേക്ക് ശ്രദ്ധ തിരിഞ്ഞ പ്രായത്തിലാണ് ഭൂതങ്ങളെയും പ്രേതങ്ങളെയുംകാളൊക്കെ ഭയക്കണ്ടത് ജീവിച്ചിരിക്കുന്ന മനുഷ്യരെയാണ് എന്ന തിരിച്ചറിവുണ്ടാവുന്നത്. റോബർട്ട് ലൂയിസ് സ്റ്റീവൻസ്റ്റന്റെ ട്രെഷർ ഐലൻഡിൽ നിധി തേടി എത്തിയ ദ്വീപിൽ കടൽ കൊള്ളക്കാരനായ ക്യാപ്റ്റൻ ഫ്ലിന്റിന്റെ പ്രേതം അലഞ്ഞു തിരിയുന്നുണ്ടെന്ന് കേൾക്കുമ്പോൾ കഥയിലെ ആന്റി ഹീറോ ആയ കപ്പലിലെ കുക്ക് ലോങ്ങ് ജോൺ സിൽവർ പറയുന്നുണ്ട് ജീവിച്ചിരുന്നപ്പോൾ ഞാൻ ഫ്ലിന്റിനെ ഭയന്നട്ടില്ല പിന്നെയയാണ് മരിച്ച ഫ്ലിന്റിനെ എന്ന്. ഒരു മൊമെന്റ് ഓഫ് ക്ലാരിറ്റിയാണ് എനിക്ക് ആ വരി നൽകിയത്. അതിന് ശേഷം ഓർമയിൽ ഉള്ള ഒരേ ഒരു അനുഭവം ഭൂത് കണ്ടതാണ്. അതിലെ പ്രേതം പ്രത്യക്ഷപെടുന്ന ആദ്യ രംഗം മാത്രമായിരുന്നു അതിന് കാരണം. ഊർമിള രാത്രി ബെഡ്‌റൂമിൽ നിന്ന് താഴെ വന്ന് ഫ്രിഡ്‌ജിൽ നിന്ന് വെള്ളം കുടിച്ചു തിരിച്ചു പോകുന്ന ആ രംഗത്തിൽ വർമ്മ വല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പതിവ് പോലെ വർമ്മക്ക് ഇതൊരു ഒബ്സെഷൻ ആയി മാറുകയും ഡർനാ മനാ ഹൈ സറൂരി ഹൈ തുടങ്ങിയ സിനിമകൾ ഇറക്കുകയും ചെയ്‌തു.
ഏതാണ്ട് ഇതേ സമയത്താണ് ഞാൻ എക്സോർസിസ്ററ് ബുക്ക് വായിക്കുന്നത്. സിനിമ കണ്ടപ്പോൾ തോന്നാതിരുന്ന ഒരു ഭീതി പക്ഷെ ബുക്ക് വായിച്ചപ്പോൾ ഉണ്ടായി. അതിന് കാരണമായത് ഒരു ചാപ്റ്റർ മാത്രമാണ്. എക്സോസിസം സഭ അനുവദിക്കണെമെങ്കിൽ ആ വ്യക്തിക്ക് മാനസിക രോഗം അല്ലെന്നും ബാധ ആണെന്നും തെളിയിക്കണം. അതിന് മാനസിക രോഗങ്ങളെ കുറിച്ച് ഏകദേശം ഒരു ചാപ്റ്ററോളം സംസാരിക്കുന്നുണ്ട് കഥാകാരൻ. ആ ഭാഗം ആണ് എന്നെ ഏറ്റവും ഭയപെടുത്തിയത്. മനുഷ്യമനസ്സിന്റെ ശക്തിസാധ്യതകളെയും അവസ്ഥകളെയും കുറിച്ചുള്ള വിവരണങ്ങൾ. മണിച്ചിത്രത്താഴിൽ മധു മുട്ടവും ചെയ്തത് അതാണ്.

എന്താണ് നമ്മിൽ ഭീതി ജനിപ്പിക്കുന്നത്. നമ്മൾ കാണുന്ന രംഗങ്ങളാണോ അതോ കേൾക്കുന്ന ശബ്ദങ്ങളും സംഗീതവുമാണോ അതിന് കാരണമാവുന്നത്. മണിച്ചിത്രത്താഴിന്റെ ഏറ്റവും ഭീതിജനകമായ രംഗങ്ങൾക്ക് ഇൻ ഹരിഹർ നഗറിന്റെ പശ്ചാത്തല സംഗീതമായിരുന്നെങ്കിൽ നമ്മൾ ചിരിക്കുമായിരുന്നില്ലേ. മണിച്ചിത്രത്താഴിൽ തന്നെ ഫാസിൽ ഭയം ഉളവാക്കുന്ന രാഗങ്ങൾ തേടി എന്ന് കേട്ടിട്ടുണ്ട് . ആഹിരിയും കുന്തവരാളിയും ഒക്കെ. പേര് മാറിപോയില്ലലോ അല്ലേ. കൊഞ്ചുറിങ് ഇൻസിഡിസ് തുടങ്ങിയ ഇപ്പോഴത്തെ ഹൊറർ ഫ്രാഞ്ചയ്‌സുകൾ കൂടുതലും ജംബ് സ്‌കെയറുകൾ ഉപയോഗിച്ചാണല്ലോ ഭയപ്പെടുത്താൻ ശ്രെമിക്കുന്നത്. ഒരു പക്ഷെ ഭയത്തേക്കാൾ ഞെട്ടിക്കാൻ ആണ് ഇവയൊക്കെ ശ്രെമിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. എത്തിസ്റ്റോ അഗ്നോസ്റ്റിക്കോ റാഷണലിസ്റ്റോ ആയ വ്യക്തികൾ ഹൊറർ സിനിമകൾ കാണുമ്പോൾ എന്താണ് സംഭവിക്കുന്നത്. ഫ്രണ്ട്സ് സീരിസ് കാണുന്ന പോലെയാണോ അവർക്ക് ഹൊറർ പടങ്ങൾ ? അത് കൊണ്ടായിരിക്കാം ഇന്നത്തെ പല ഹൊറർ സിനിമകളും സീരീസുകളും ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പരിവേഷം കൂടെ അണിയുന്നത്. പിന്നെയുള്ള തന്ത്രം യാഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എന്ന ടാഗ്‌ലൈൻ
ആണ്. കൊഞ്ചുറിങ് എക്സോർസിസം ഓഫ് എമിലി റോസ് ഒക്കെ പോലെ. അതും നേരത്തെ പറഞ്ഞ കൂട്ടത്തിൽ പെടുന്ന വ്യക്തികൾക്കു എന്ത് വത്യാസം ആണ് ഉണ്ടാക്കുന്നത് ? ഒരു റാഷണലിസ്റ് ആയി മാറിയ ശേഷം എനിക്ക് എന്തായാലും ഇവയൊക്കെ ജമ്പ് സ്‌കെയറുകൾ മാത്രമാണ് സമ്മാനിച്ചത്. ഭൂതും എക്‌സോഴ്‌സ്‌സിസ്ററ് നോവലും അപ്പോഴും ഒരു അപവാദമായി നിലനിൽക്കുന്നു.

#forhorror

Joji : The Gospel of Jaison

Spoilers!

Matthew 5:5

Blessed are the meek: for they shall inherit the earth.

I’m not a theologian and this verse has nothing to do with the movie as such but for some reason this is the first thought that came to my mind when the end credits of Joji rolled. Much has been said about the film now. Personally I felt that Dileesh Pothan’s style was severely cramped by the pandemic and I’m not entirely sure if this is indeed the movie that he wanted to make, visually at least. He has indeed improvised, like only a Malayali can. I do not intend to digress here and coming back to the verse, the most simplistic of interpretations of the movie is that it’s ultimately about inheritance and here the one who is chosen in the end is the meekest by nature and in his actions. He is in fact lower than Joji in the food chain of Panachel family, so to speak. Joji might be the slacker and the proverbial prodigal son but even he is more enterprising in his own twisted ways, in comparison to Jaison, in fact even Popy beats Jaison here. At one point Jaison submits to Joji too. But he is the most pragmatic member of the family who has a semblance of a normal life amongst the three sons.

Jomon doesn’t give two hoots about the society, Joji thinks that he is a victim of the social situation around him but Jaison is all about conformity. He takes care not to cross anyone and is desperate to keep the family affairs afloat. He is the picture that an average Malayali paints of himself day in day out when he ventures out of his home. The only time he stands up for himself is when he realises the threat to the core of his very existence and here too it’s a smart sense of survival that guides him, and he relies on members of the society with whom he has a better working relationship than his siblings.

But what’s perplexing is that it’s Jaison who actually sets off the chain of events that changes the fate of the family, albeit unknowingly if you ask me. The only time Bincy weeps in the movie is when she listens to her husband telling her in a broken voice about the insult he suffers from his own father. Bincy vents and this time it’s Joji who is at the receiving end. She explodes in Joji’s face and that sets the ball rolling. Joji confronts Kuttappan and let’s just say that it didn’t end well for anyone, except for Jaison and Bincy. Joji does what he does for Bincy and Jaison as much as for himself and someone who’s supposed to be the sociopath criminal of the lot breaks emotionally when he is disowned by them. I might be overreaching here but in Maheshinte Prathikaram too we see a similar chain of events that changes the fate of the characters. Dileesh Pothan and Shyam Pushkaran have a thing for the butterfly effect I guess.

ജോജി : ജെയ്‌സൺന്റെ സുവിശേഷം

Spoilers!

മത്തായി 5:5
സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും

“..നിർത്തിയങ്ങു അപമാനിക്കുവാണെന്നേ..”
തന്റെ ഭർത്താവ് ഇടറുന്ന സ്വരത്തിൽ ഇത് പറയുമ്പോൾ മാത്രമാണ് ബിൻസി കരയുന്നതായി നമ്മൾ കാണുന്നത്. ഇവിടെയാണ് അവരുടെ സർവ നിയന്ത്രണങ്ങളും ഒരു നിമിഷത്തേക്ക് നഷ്ടപെടുന്നത്. ആത്മസംയമനം വീണ്ടെടുത്ത് തന്റെ നിസ്സംഗ ഭാവത്തോടെ അടുക്കളയിലേക്ക് തിരിക്കുന്ന ബിൻസിയോടാണ് ജോജി തണുത്ത വെള്ളം ചോദിക്കുന്നത്. ബിൻസി പൊട്ടിത്തെറിക്കുന്നു എന്ന് തന്നെ പറയാം. ജോജിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത് ഈ ചോദ്യമാണ്. മറ്റേതൊരു സന്ദര്ഭത്തിലായിരുന്നെങ്കിലും വെള്ളെമെടുത്തു കൊടുത്തിട്ടു ബിൻസി തിരിഞ്ഞു നിന്ന് പിറുപിറുക്കകയേ ചെയ്യുമായിരുന്നുള്ളു. മഹേഷിന്റെ പ്രതികാരത്തിലെ മരണവീട്ടിലെ വഴക്കിനെ പോലെ എല്ലാത്തിനും തുടക്കം ഒരു തരത്തിൽ ജെയ്‌സൺ ആണെന്ന് തന്നെ പറയാം.
ഈ സംഭവം ആണ് ജോജിയെ ഒടുവിൽ ധൈര്യം സംഭരിച്ചു അതുവരെ കാണാത്ത ഒരു പക്വതയോടെ കുട്ടപ്പനെ അഭിമുഖീകരിക്കാനും കാര്യങ്ങൾ അവതരിപ്പിക്കുവാനും പ്രേരിപ്പിക്കുന്നത്. ആ കൂടിക്കാഴ്ച എവിടെ എത്തി ചേർന്നു എന്നതിലാണല്ലോ കഥ ഇരിക്കുന്നത്.

കഥയിലെ വിധേയൻ ജെയ്‌സൺ ആണെന്ന് തന്നെ പറയാം അതെ സമയം മൂന്ന് സഹോദരങ്ങളിൽ ഒരു സാധാരണ ജീവിതം എന്ന് തോന്നിക്കുന്ന ഒന്ന് നയിക്കുന്ന ഏക വ്യക്തിയും. ഒരു പക്ഷെ ഏതൊരു മലയാളിക്കും തന്റെ ജീവിതവുമായി താരതമ്യം ചെയാവുന്നതായിരിക്കും ജെയ്‌സന്റെ സാഹചര്യങ്ങൾ. സമൂഹത്തിനെ പുറംകാലു കൊണ്ട് തട്ടി തന്റേതായ നിയമങ്ങൾക്കു വിധേയനായി ജീവിക്കുന്ന ജോമോന്റേയും തന്റെ ചുറ്റുമുള്ള സാമൂഹിക സാഹചര്യങ്ങളുടെ ഇരയായി സ്വയം കാണുന്ന ജോജിയുടെയും ഇടയിൽ പൊരുത്തപ്പെടലിന്റെ ആൾരൂപമായി ജെയ്സൺ നിലകൊളുന്നു. അപ്പന്റെ മുന്നിലും പള്ളീലച്ചന്റെ മുന്നിലും ജോമോന്റെ മുന്നിലും എന്തിന് ഒരവസരത്തിൽ ജോജിയുടെ മുന്നിൽ പോലും കീഴടങ്ങലുകളും വിട്ടുവീഴ്ചകളുമാണ് ജയ്സണെ മുന്നോട്ട് നയിക്കുന്നത്. യഥാർഥത്തിൽ ഏറ്റവും പ്രായോഗികമായ സമീപനം ആണ് ജെയ്‌സന്റെത്. ഞാനും നിങ്ങളും ആഗ്രഹിക്കുന്നത് എല്ലായിടത്തും ഒരു ജോമോൻ അവനാണെങ്കിലും ആയിത്തീരുന്നത് ഒരു ജെയ്സൺ മാത്രമാണ്. അവരുതേ എന്ന് ആഗ്രഹിക്കുന്നത് ഒരു ജോജിയും. ഇവിടെയാണ് ജോമോൻ തന്നെ സമൂഹത്തെ ജോജിയുടെ കട്ടിലിലിരുന്നു കൃത്യമായി അടയാളപ്പെടുത്തുന്നത് .

ഒടുവിൽ പക്ഷെ അതിജീവനം ജെയ്‌സന്റെതാണ്. ഇവിടെയും തന്റെ നിലനിൽപ്പു ചോദ്യം ചെയ്യപെടുമ്പോഴാണ്
ജയ്സൺ തികച്ചും പ്രായോഗികമായ ഒരു തീരുമാനം എടുക്കുന്നത്. കുടുംബത്തിന് പുറത്തുള്ളവരുമായി അതായത് പൊതുസമൂഹവുമായി ഏതൊരു സാധാരണക്കാരനും പുലർത്തുന്ന ഒരു പ്രായോഗികവും വ്യവഹാരികവുമായ ഒരു ബന്ധമാണ് ജെയ്‌സണും ഉള്ളത്. ജോജിയെ നേരിടേണ്ടി വരുന്ന സന്ദർഭത്തിൽ അവരെയാണ് ജെയ്സൺ ആശ്രയിക്കുന്നതും ഒരർത്ഥത്തിൽ.
ബിൻസിയും ജയ്‌സണും കൈവിടുമ്പോഴാണ് ഒരു പക്ഷെ ജോജി തകരുന്നത്. തന്നെക്കാൾ ഉപരി ബിൻസിക്കും ജയ്സണും വേണ്ടിയാണ് തന്റെ ചെയ്തികൾ എന്നതിലായിരിക്കാം ജോജി ആശ്വാസം കണ്ടെത്തിയത്. ജയ്സണെ ഭീഷണിപ്പെടുത്താൻ ഒരു അവസാന ശ്രമം നടത്തുന്ന ജോജി പക്ഷെ ഒരിക്കലും അത് ചെയ്‌യാൻ ഉദ്ദേശിച്ചിരുന്നില്ല എന്ന വസ്തുത വ്യക്തമാണ്.വികലമായ മനസികാവസ്ഥയ്ക്ക് ഉടമയായ മുടിയനായ പുത്രൻ എന്ന പട്ടം പണ്ടേ ചാർത്തി കിട്ടിയിരുന്ന ജോജി പോപ്പിയുടെ തെറ്റുകൾക് പോലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമ്പോളും വികാരാധീനൻ ആയിരുന്നില്ല . പല സന്ദർഭങ്ങളിലും തന്റെ കൗശലത കൊണ്ട് ബിൻസിയെ പോലും അമ്പരിപ്പിക്കുന്ന ജെയ്‌സൺ ഇവിടെ പക്ഷെ കീഴടങ്ങുകയാണ് പൊടുന്നനെ. ജോജിയുടെ കരച്ചിൽ കേൾക്കുമ്പോഴും സൗമ്യനായി ആണ് ജെയ്‌സൺ ഗിരീഷിനെ തടയുന്നത്. അതോടെ അവശേഷിക്കുന്ന അവകാശി ഒടുവിൽ ജെയ്‌സൺ മാത്രമായി മാറുന്നു. ജോജി ഇരയും.