ഞാനിതു എഴുതുന്നത് ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ ടൂൾ ഉപയോഗിച്ചാണ്,എന്റെ ഫോണിലെ qwerty ഇംഗ്ലീഷ് കീബോർഡിലാണ് ഞാൻ ഓരോ വാക്കും ടൈപ്പ് ചെയുന്നത്.ഇതൊരു വെബ് അപ്ലിക്കേഷൻ ആയത് കൊണ്ട് ഞാൻ ടൈപ്പ് ചെയുന്ന ഓരോ ഇംഗ്ലീഷ് വാക്കും ഓരോ അക്ഷരവും ഓരോ വള്ളിയും പുള്ളിയും എവിടെയോ ഇരിക്കുന്ന ഒരു സെർവർ ആണ് മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നത്.ഒരു തര്ജിമയെക്കാളും സങ്കീർണമായ ഒരു പ്രക്രിയ ആണിത് കാരണം വാക്കിന്റെ അർഥം അല്ല ഫൊണെറ്റിക് സമാനത ആണ് അൽഗോരിതം ഇവിടെ ഉപയോഗിക്കുന്നത്.അൽഗോരിതം തത്ക്കാലം അവിടെ നിക്കട്ടെ.കീപാഡിൽ ഞാൻ അക്ഷരത്തിൽ തൊടുമ്പോൾ എന്റെ ഫോണിന്റെ ടച്ച് സ്ക്രീനിലെ രണ്ടു പാളികൾ തമ്മിൽ മുട്ടി ഒരു സർക്യൂട്ട് പൂർണമായി ഒരു പ്‌ളസ് ഉണ്ടാവുന്നു.കീബോഡിലെ മെട്രിക്സ് പൾസിന്റെ പൊസിഷന്റെ വോൾട്ടേജിനു അനുപാതമായി ഒരു ചിഹ്നം ഉണ്ടാക്കുന്നു.ഇവിടെ ഞാൻ ടൈപ്പ് ചെയുന്ന ഇംഗ്ലീഷ് വാക്കിന്റെ ഫൊണെറ്റിക് മാപ്പിംഗ് ആണ് ഗൂഗിൾ സെർവറിൽ നടക്കുന്നത് . ഞാൻ ടൈപ്പ് ചെയ്‌ത വാക്കിനെ ആദ്യം കീബോഡ് മാട്രിക്സ് ഒരു പൾസ് ആക്കുന്നു എന്നിട്ടു അതിനെ പ്രോസസ്സ് ചെയ്‌തു കോഡ് ചെയുന്നു അതിനെ ഒരു പാക്കറ്റ് ആക്കി സെർവറിന്റെ അഡ്രസിലേക്കു അയക്കുന്നു ആ പാക്കറ്റിനെ എന്റെ ഫോൺ ഒരു ഡിജിറ്റൽ സിഗ്‌നൽ ആക്കി മാറ്റുന്നു എന്നിട്ടു അതിനെ മോഡുലേറ്റ ചെയുന്നു.ആ മോഡുലേറ്റഡ് സിഗ്നലിനെ എന്റെ ഫോണിന്റെ വൈഫൈ പ്രോസസ്സർ ഒരു എലെക്ട്രിക്കൽ സിഗ്നലിൽ നിന്നും ഒരു വയര്ലെസ്സ് സിഗ്നൽ ആയി മാറ്റുന്നു.വൈഫൈ റൗട്ടറിന്റെ ആന്റിന പിടിച്ചെടുക്കുന്ന ഈ സിഗ്നലിനെ വീണ്ടും ഡിമോഡുലേറ്റ് ചെയ്‌തു ഡിജിറ്റൽ സിഗ്‌നൽ ആക്കി വൈ ഫൈ റൗട്ടറിന്റെ ഈഥർനെററ്റ് പോർട്ടിലേക്ക് ഒരു ഫ്രെയിം ആയി വിടുന്നു.ആ ഫ്രെയിം ഒരു എലെക്ട്രിക്കൽ പൾസ് ആയി കേബിൾ വഴി എന്റെ സർവീസ് പ്രൊവൈഡർ ബോക്സിൽ എത്തുന്നു.ഫ്രെയിം വീണ്ടും ബോക്സിന്റെ അപ്ലിങ്ക് പോർട്ട് വഴി പ്രൊവൈഡർടെ അക്സസ്സ് സംവിധാനത്തിൽ എത്തുന്നു. ഫ്രെയിം അവിടുന്ന് വീണ്ടും ആക്സസ് സംവിധാനത്തിന്റെ അപ്ലിങ്ക് വഴി പ്രൊവൈഡർ റൗട്ടറിന്റെ ഗേറ്റ് വെയിൽ എത്തുന്നു.അവിടുന്ന് ഗൂഗിൾ സെർവറിന്റെ അഡ്രസ്സ് പരതുന്ന ഫ്രെയിം പ്രൊവൈഡറുടെ ബോർഡെർ റൂട്ടറിൽ എത്തുന്നു .അവിടുന്ന് പാക്കറ്റ് ഗൂഗിൾ സെർവറിലേക്ക് അയക്കപ്പെടുന്നു.ട്രാന്സ്ലിറ്ററേഷൻ അപ്ലിക്കേഷൻ സെർവറിൽ എത്തിയ പാക്കറ്റിന്റെ ഉള്ളിലെ കോഡിന് അനുപാതമായ മലയാളം വാക്ക് അൽഗോരിതം കണ്ടത്തെത്തുന്നു .അത് ആ ചിഹ്നത്തോട് കൂടി പുതിയ ഒരു പാക്കറ്റ് ഫോണിലേക്കു തിരിച്ചു അയക്കുന്നു ഇതേ പ്രക്രിയയിലൂടെ .ഇതെല്ലം മൈക്രോസെക്കന്റുകൾക്കുള്ളിൽ നടക്കുന്നു .ഇനി പറ ഞാൻ മതം ആണോ ജാതിയാണോ രാഷ്ട്രീയമാണോ എഴുതി പിടിപ്പിക്കേണ്ടത് ?