എന്റെ ദൃശ്യാന്വേഷണ പരീക്ഷണങ്ങൾ

“ actus reus non facit reum nisi mens sit rea”അഥവാ “the act is not culpable unless the mind is guilty” എന്നാണത്രെ അടിസ്ഥാനപരമായി IPC ഉൾപ്പടെ എല്ലാ ആധുനിക നീതിവ്യവസ്ഥയിലും എഴുതി വെച്ചിരിക്കുന്നത്. “mens rea “ അഥവാ “guilty mind” എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഒരു നീതിന്യായവ്യവസ്‌ഥ ഒരു വ്യക്തി അബദ്ധത്തിൽ ആണോ അതോ മുൻകൂട്ടി നിശ്ചയിച്ചു ഉറപ്പിച്ചു ആണോ ഒരു കുറ്റകൃത്യം ചെയ്തത് എന്ന് തീരുമാനിക്കുന്നത് എന്ന് കൂടെ വായിച്ചു കണ്ടു. അങ്ങനെ ആണെങ്കിൽ ജോർജുകുട്ടി നല്ലൊരു വക്കീലിനെ വെച്ചിരുന്നെങ്കിൽ റാണി സിമ്പിൾ ആയിട്ടു ഊരി പോന്നേനെ. അങ്ങനെ പടം തന്നെ മാറി ഒരു ലീഗൽ ത്രില്ലെർ ആയേനെ. കെ മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച അഭിഭാഷക ചിത്രങ്ങൾ ഒന്നും തന്നെ ജോർജുകുട്ടി കണ്ടു കൂട്ടിയ പടങ്ങളുടെ കൂട്ടത്തിൽ ഇല്ലെന്നു തോന്നുന്നു.
വ്യക്തിപരമായി ദൃശ്യം എന്റെ സങ്കല്പത്തിലെ മോഹൻലാൽ ചിത്രമായിരുന്നെല്ലെങ്കിലും ക്ലൈമാക്സിലെ ഒരു “ coup d’état”ഇലൂടെ ജീത്തു ജോസഫ് മോഹൻലാലിന്റെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് പുള്ളിയുടെ കരിയറിന്റെ നിർണായകമായ ഒരു സന്ദർഭത്തിൽ സമ്മാനിച്ചു എന്ന സത്യം സമ്മതിക്കാതെ വയ്യ. കലാപാനിയിൽ പോലും തന്നെ ഇടിച്ച അമരീഷ് പുരിയെ എടുത്ത് എറിഞ്ഞ മോഹൻലാലിനെ കൊണ്ട് ഷാജോൺന്റെ ഇടീം ചവിട്ടും ചിരിച്ചോണ്ട് മേടിപ്പിച്ചു എന്ന് മാത്രമല്ല തിരിച്ചു ഒന്ന് തോണ്ടാൻ ഉള്ള അവസരം പോലും പുള്ളിക്ക് കൊടുത്തില്ല എന്ന മറ്റൊരു coup d’état കൂടി ജീത്തു ജോസഫ് ഒപ്പിച്ചെടുത്തു. അതും പ്രേക്ഷകരെ ഒരു തരത്തിൽ സ്വാധീനിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അതൊക്കെ നിക്കട്ടെ. ഇപ്പോൾ ഇത് പറയാൻ വന്നത് ദൃശ്യം ടൂവിലെ ഈ പാട്ടു കണ്ടിട്ടാണ്. ആദ്യ ഭാഗത്തിൽ പൂർണമായും കാണാൻ കഴിയാതിരുന്നത് അറിഞ്ഞോ അറിയാതയോ ആദ്യമായി ഒരു കുറ്റകൃത്യം അതും കൊലപാതകം ചെയ്‌തു പോയ ഒരു വ്യക്തി അനുഭവിക്കാൻ സാധ്യത ഉള്ള മാനസിക ആഘാതം ആണ്. റാണി എന്ന കഥാപാത്രം ചെയ്‌തു പോയ പാതകത്തിൽ സ്വാഭാവികമായും ഉരുകണ്ടതാണ് പക്ഷെ ചിത്രം ഒരു ഡിറ്റക്റ്റീവ് ത്രില്ലെർ മൂഡിലായതു കൊണ്ട് ഭയവും മറ്റു വികാരങ്ങളുമാണ് റാണി ഒന്നാം ഭാഗത്തിൽ പ്രകടിപ്പിച്ചു കണ്ടത് . രണ്ടാം ഭാഗത്തിലെ ഈ പാട്ടിൽ പക്ഷെ വളരെ അസ്വസ്ഥയായ ഒരു റാണിയെ ആണ് കാണാൻ സാധിക്കുന്നത്. റാണി കീഴടങ്ങുന്നടത്തണോ ദൃശ്യം 2 അവസാനിക്കാൻ പോകുന്നത് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. പക്ഷെ ഇനി കീഴടങ്ങിയാൽ ജോര്ജുകുട്ടിയും കൂടെ കുടുങ്ങുമല്ലോ.” mens rea“ ഇനി അനുകൂലവുമല്ല . മാത്രമല്ല ഒരു എക്സെൽ ഷീറ്റ് അപ്‌ലോഡ് ചെയ്‌താൽ തന്നെ ജാമ്യമില്ലാതെ ജയിലിൽ കിടക്കുന്ന ഈ കാലത്തു ഇത്രേം കഷ്ടപെട്ടിട്ടു ജോര്ജുകുട്ടീം റാണീം മാനസാന്തരം വന്നു റിസ്ക് എടുക്കുമോ …. അപ്പൊ പടം വീണ്ടും മാറി ആകാശദൂത് ആവും …. ആമസോൺ പ്രൈമിൽ തന്നെ കണ്ടറിയണം ജോർജ്‌കുട്ടി നിനക്ക് എന്ത് സംഭവിക്കുമെന്ന് …

drihsyam2

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: