നൗ ദാറ്റ് ഐ ലുക്ക് ബാക്ക് ഓൺ ഇറ്റ്, ഷമ്മി അല്ല ഷമ്മിടെ ചേട്ടൻ ആണ് പ്രശ്നം. ഹീറോയാണെന്നു സ്വയം വിളിച്ചു പറയുന്ന ഷമ്മി കാഴ്ചക്കാർക്ക് വില്ലൻ ആണെങ്കിലും ഒരു പക്ഷെ ശ്യാം പുഷ്കരന് വിക്ടിം ആയിരിക്കാം. ടോക്സിക്ക് മസ്കുലൈനിറ്റിയുടെ പ്രതീകമായ അവതരിക്കുന്ന ഷമ്മി ചിലപ്പോ അതിന്റെ ഇര ആണെങ്കിലോ? എഴുത്തുകാരൻ ഉന്നം വെയ്ക്കുന്ന സാമൂഹ്യ മനസ്ഥിതികളുടെ ഉടമ ശെരിക്കും ഷമ്മിയല്ല ഷമ്മിയുടെ ചേട്ടനാണ് എന്ന് ഇപ്പോ എനിക്ക് തോന്നുന്നു. ഷമ്മി ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്റെയും നിങ്ങളുടെയും വെറുപ്പ് പിടിച്ചു പറ്റിയിരുന്നു. മൂലയ്ക്ക് പോയി നിൽക്കുന്നത് വരെ. അവിടം തൊട്ടു വലയിൽ ആകുന്നത് വരെ ഷമ്മിയോട് എനിക്ക് സഹതാപം ആണ് തോന്നിയത്. അവനു വട്ടാ എന്ന് സിമിയുടെ അമ്മയെ കൊണ്ട് ശ്യാം പുഷ്ക്കരൻ പറയിപ്പിച്ചപ്പോൾ ഞെട്ടൽ ആണ് ഉണ്ടായത്. അത് കൊണ്ടാണ് ക്ളൈമാക്സിലെ ഇൻസെന്സിറ്റിവിറ്റി ടു മെന്റൽ ഡിസോർഡേഴ്സ് എന്നെ ഡിസ്റ്റർബ് ചെയ്തു എന്ന് ഞാൻ എഴുതിയത്. അത് വരെ കണ്ട പുരോഗമന ചിന്തകളുടെ ആഖ്യാനങ്ങളെ ഒടുക്കം കാറ്റിൽ പറത്തി എന്നാണു എനിക്ക് തോന്നിയത്. എന്ത് കൊണ്ട് അത് ശ്യാം പുഷ്കരന്റെ തൂലികയിൽ നിന്ന് സംഭവിച്ചു എന്ന ചിന്തയാണ് ഒരാഴ്ചയ്ക്ക് ശേഷം എന്നെ ഷമ്മിയുടെ ചേട്ടനിൽ എത്തിച്ചത്. ശ്യാം പുഷ്ക്കരൻ സൂചനകൾ നൽകിയിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഷമ്മിയെ സ്വന്തം വീട്ടുകാർ ഒഴിവാക്കുകയാരുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത്. ഷമ്മി ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ ഉൾപ്പടെ സിമിയുടെ വീട്ടിൽ എത്തിക്കുന്ന ചേട്ടൻ. അതെ ഒരു പക്ഷെ അത് ഷമ്മിയുടെ OCDയുടെ സൂചന ആയിരിക്കാം എന്നേ ഞാൻ അപ്പോൾ കരുതിയുള്ളൂ. ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ ചേട്ടൻ കാണിക്കുന്ന സ്നേഹശൂന്യമായ പ്രതികരണം പുള്ളിയുടെ വ്യക്തിത്വത്തിന്റെ സൂചന ആയിരുന്നിരിക്കാം. സ്വയം കമ്പ്ലീറ്റ് മാൻ ആയി കാണുന്ന ഷമ്മി പക്ഷെ താമസിക്കുന്നത് ഭാര്യവീട്ടിലാണ്. ഏകദേശം സ്വന്തം വീട്ടിൽ നിന്ന് അല്ലെങ്കിൽ ചേട്ടന്റെ വീട്ടിൽ നിന്ന് പടി അടച്ചു ഇറക്കി ഉപേക്ഷിക്കപ്പെട്ട അവസ്ഥ. ഷമ്മി അത് ന്യായീകരിക്കുന്നുണ്ട്. ഗൃഹനാഥന്റെ സ്ഥാനത്തേക്ക് തീന്മേശയിൽ കസേര വലിച്ചിടുന്ന ഷമ്മി ഒരു പക്ഷെ തനിക്കു ലഭിച്ച പുതിയ സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും സൂചന ആയിരിക്കാം നൽകിയത്.ചേട്ടന്റെ കീഴിൽ തനിക്കു കിട്ടാതിരുന്നത് എല്ലാം സിമിയുടെ വീട്ടിൽ ഷമ്മി നേടുന്നു.കല്യാണം കഴിപ്പിച്ചു സ്വഭാവ വൈകല്യങ്ങൾ ചികിൽസിക്കുന്നത് ഒരു നാട്ടു നടപ്പാണല്ലോ. ചേട്ടനിൽ നിന്ന് ഷമ്മിക്ക് ലഭിച്ചിരുന്ന പരിഗണന എന്തായിരിക്കാം എന്ന് സിമിയുടെ ഫോൺ കോളിന് ഉള്ള പ്രതികരണത്തിൽ നിന്ന് മനസിലാക്കാം. മനോരോഗിയായ സഹോദരന് അർഹിക്കുന്ന പരിചരണം കൊടുക്കാതെ വിവാഹം കഴിപ്പിച്ചു ഒഴിവാക്കിയ ചേട്ടൻ വില്ലനും ഷമ്മിയെ വലയിട്ടു പിടിച്ച സഹോദരങ്ങൾ പൊതുസമൂഹവും ആയാൽ ഒരുപക്ഷെ കഥയിൽ നായകൻ അഥവാ ഹീറോ ഷമ്മി തന്നെ ആയിരിക്കാം.
നന്നയിയിട്ട് നിങ്ങൾ ക്ക് ചിന്തകളെ കുറച്ചു എഴുതാൻ കഴിഞ്ഞു നന്നായി ട്ടു യുണ്ട്… ഇപ്പോൾ കേരളത്തിൽ നടക്കുന്ന സംസ്കാരം ത്തെ കുറിച്ച് കൂടി എഴുതാൻ നോക്കിയാൽ നന്നയി ഇരുന്നു.
LikeLiked by 1 person