രംഗീല കണ്ടിട്ടു വന്ന കൂട്ടുകാരനോട് ഇടിയുണ്ടോ എന്ന് ചോദിച്ച എന്നെ നിരാശപെടുത്താതിരിക്കാനായിരിക്കണം ഇടിയില്ല പക്ഷേ അമീർ ഖാനെ ജാക്കി ഷ്രോഫ് പിടിച്ചു തള്ളുന്നുണ്ട് എന്ന് അവൻ മറുപടി പറഞ്ഞത്. ഇനിയിപ്പോ ഇടി ഉണ്ടായിരുന്നേലും രംഗീലക്ക് പോകാൻ പറ്റുമായിരുന്നില്ല. അയ്യോ അത് കൊണ്ടല്ല. പത്താം ക്‌ളാസ്സ് കഴിയുന്ന വരെ ഒറ്റയ്ക്ക് പടത്തിനു പോകാൻ പെർമിഷൻ ഇല്ലാരുന്നു. ഞാൻ ആണേൽ മറ്റേ ടീമാരുന്നു റെഢി ടു…പറഞ്ഞു പറഞ്ഞു വന്നത് അന്നൊക്കെ ഇടിടെ എണ്ണം വെച്ചാരുന്നു ഞാൻ സിനിമ വിലയിരുത്തിയുരുന്നത്. വീട്ടിൽ ഭിത്തിൽ അർണോൾഡ് തോക്കും പിടിച്ചോണ്ട് നിക്കുന്ന ഒരു പോസ്റ്ററും ഉണ്ടാരുന്നു. പ്രെഡറ്ററിലെ ഒരു സ്റ്റില്ല് മുല്ലക്കൽ ചിറപ്പിന് റോട്ടിന്നു വാങ്ങിച്ചത്. യെസ് ഗ്ലോബലൈസേഷൻ താങ്ക്സ് ടു മിസ്റ്റർ മൻമോഹൻ. ഇപ്പോ നരേറ്റീവ് സബ്‌ടെക്‌സ്റ്റ് ഓലക്കേടെ മൂട് എന്നൊക്കെ ഞാൻ തള്ളുമ്പോ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നാറുണ്ട്. അയ്യോ അഹങ്കാരം അല്ല സെൽഫ് റെസ്‌പെക്ട് …സെൽഫ് റെസ്‌പെക്ട്. അത് വേണം എന്നാണല്ലോ എല്ലാ എച് ആർ മനുവലിലും പറയുന്നത്. അതോ വേണ്ടന്നാണോ. ആ അതെന്തായാലും ഞാൻ പറഞ്ഞു വന്നത് ഇപ്പോഴും ഇടി കണ്ടാൽ എന്റെ മനസ് ഒന്ന് ചാഞ്ചാടാറുണ്ട്. പക്ഷെ ഇതിപ്പോ ആ ഹനീഫ് അദെയ്‌നി ഏങ്ങനെ മനസ്സിലാക്കി എന്ന് എനിക്ക് ഒരു എത്തും പിടിം കിട്ടുന്നില്ല. ഇനി പുള്ളിം എന്നെ പോലെ ഒരു ഇടിപ്രേമി ആണോ? സാധ്യതയില്ലാതില്ലാതില്ല. അല്ലേ പിന്നേ പുള്ളി നിവിൻ പോളിയെകൊണ്ട് ഒരു പോലീസുകാരന് മരുന്ന് എഴുതിപ്പിക്കും എന്നൊക്കെ പറയിപ്പിച്ചു ഒരു ഞെരിപ് ടീസറും പിന്നെ ഉണ്ണി മുകുന്ദൻ നിവിൻ പോളിയെ പറന്നടിക്കുന്ന ഒരു
ട്രെയ്ലറും ഒക്കെ ഇറക്കി എന്നെ കൊണ്ട് ടിക്കറ്റും ബുക്ക് ചെയ്യിപ്പിച്ചു തിയറ്ററിൽ കൊണ്ടെ ഇരുത്തുമോ. ഇടി കൊള്ളാം വല്യ കുഴപ്പമില്ല . പിന്നെ ഉണ്ണി മുകുന്ദന്റെ ഇടി കൊണ്ട മിക്കവരുടെയും സമയം തെളിഞ്ഞിട്ടുണ്ട്.അയ്യോ അതല്ല. വിക്രമാദിത്യനിൽ ദുൽക്കർ പുള്ളിമായിട്ടു മുട്ടി. പിന്നെ ടോവിനോ ഒരു പടത്തിൽ പുള്ളിടെ ഇടി കൊണ്ടു.ദേ ഇപ്പോ നിവിനും. ഉണ്ണി മുകുന്ദനെ ഇടിച്ചാ സ്വർണം കിട്ടുമോ…ഉറപ്പിക്കട്ടെ ?അതൊക്കെ പോട്ട് ഉണ്ണി മുകുന്ദനെ കൊണ്ട് വെല്ല ബ്ലഡ് ടെസ്റ്റിനും വന്നതാണ് എന്ന് പറയിപ്പിച്ചാ പോരാരുന്നോ എന്റെ ഹനീഫ് അഥേനി? ഷാജി കൈലാസിന്റെ അവിടുന്ന് ഇറങ്ങേ ചെയ്‌തു അമൽ നീരദിന്റെ അവടെ എത്തിയേം ചെയ്‌തില്ല എന്ന് പറഞ്ഞ പോലെയാണ് പുള്ളിടെ ഏർപ്പാട്. എന്തരായാലും എന്റെ ശതം സമർപ്പയാമിയായി.