സ്റ്റോക്ക് ക്ലിയറൻസിൽ പുട്ട് കുറ്റി തൊട്ടു ന്യുക്ലിയർ റിയാക്ടർ വരെ വാങ്ങിക്കുന്ന നാട്ടുകാരനായ ഞാൻ ഒരു ടീവിയുമായി ചെന്ന് പെട്ടത് കസ്റ്റംസ് ഡെസ്കിൽ.മൂന്ന് ചോദ്യം,ഏത് ബ്രാൻഡ്,എത്ര ഇഞ്ച് ,സ്മാർട്ട് ആണോ ,ഈ മൂന്ന് ചോദ്യങ്ങളും ഒരുമിച്ച് കേൾക്കുന്നത് ആദ്യം ആയ കൊണ്ടാണോ അതോ ഒരു മണിക്കൂർ ലഗേജ് വരാൻ ഉറക്കച്ചവിടിന് നിന്ന കൊണ്ടാണോ അതോ ഇനി അവന്മാരുടെ ഇടിയൻ പോലീസ് നയം ആണോ അതോ എന്റെ ട്രേഡ്മാർക് മൊട ആണോ എന്നറിയില്ല ഞാൻ അത്ര നല്ല മൂഡിലായിരുന്നില്ല .മൂന്ന് ചോദ്യങ്ങൾക്കുമുള്ള ഉത്തരം കേട്ട് ഓഫീസർ ആരെയോ മനസ്സിൽ ധ്യാനിച്ചു എഴുതിയ ഡ്യൂട്ടി ബില്ല് വാങ്ങി ഞാൻ പുല്ല് എന്ന് പറഞ്ഞു നിൽക്കുംബോൾ വീണ്ടും അതെ ചോദ്യം പിന്നിൽ നിൽക്കുന്ന ആളോട് .പുള്ളി 40 ഇഞ്ച് എന്ന് പറഞ്ഞതും ഒരു അശരീരി ,അല്ല അച്ഛാ നമ്മുടെ ടീവി 43 ആണ് .അച്ഛൻ ഡെസ്പ് കസ്റ്റംസ്കാരൻ ഹാപ്പി.മോനോട് ഓഫീസർ ,സത്യം പറ ഇനിം കൂടുമോ ?പിള്ള മനസ്സിൽ കള്ളം ഇല്ലെന്നു ഇവർക്കൊന്നും അറിഞ്ഞു കൂടെ?